കൊല്ലം: സ്പോര്‍ട്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ കൊല്ലം ട്രെയിനിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മവാര്‍ഷികദിനം ദേശീയഏകതാദിനമായി ആചരിച്ചു. ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടം ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍ ഫഌഗ് ഓഫ് ചെയ്തു. ലാല്‍ബഹദൂര്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം നഗരം ചുറ്റി സ്റ്റേഡിയത്തില്‍ സമാപിച്ചു. കൂട്ടയോട്ടത്തിന് സായി ഇന്‍ചാര്‍ജ് സി.ശശിധരന് നേതൃത്വം നല്കി. കൊല്ലം സായി കേന്ദ്രത്തിലെ കുട്ടികള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍, കോച്ചുമാര്‍, ജീവനക്കാര്‍, ട്രെയിനികള്‍, മെഡിക്കല്‍ ടീമംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: