Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മണ്ഡലമാകെ ബിജെപി തേരോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 11:48 am IST
in Kollam

കൊട്ടാരക്കര: മുന്നണികോട്ടകളില്‍ വിള്ളല്‍ വീഴ്‌ത്തി കൊട്ടാരക്കര മണ്ഡലത്തില്‍ ബിജെപിയുടെ തേരോട്ടം. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും കൊട്ടാരക്കര നഗരസഭയിലും ബിജെപി ഇത്തവണ നിര്‍ണ്ണായക ശക്തിയായി മാറുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ പക്ഷം. മൈലം പഞ്ചായത്ത് പിടിച്ചെടുത്ത് മണ്ഡലത്തില്‍ രാഷ്‌ട്രീയമാറ്റത്തിനുള്ള ശംഖനാദം മുഴക്കാനാണ് പാര്‍ട്ടി കരുക്കള്‍ നീക്കുന്നത്. ഇതിനായി 20 ല്‍ 12 സീറ്റ് പിടിക്കുകയെന്ന പ്രത്യേകദൗത്യമായ മിഷന്‍ 12 വിജയത്തിലേക്ക് എത്തിക്കേഴിഞ്ഞു. ഇതിന്റെ ഭീതിയില്‍ പല വാര്‍ഡിലും സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യ കൂടികാഴ്ച നടത്തി ബിജെപിയെ അട്ടിമറിക്കാന്‍ പദ്ധതികള്‍ക്ക് രൂപം നല്‍കി. ചിലയിടങ്ങളില്‍ വോട്ടര്‍മാരെ ഭീതിയിലാഴ്‌ത്താനും സംഘര്‍ഷത്തിനും ശ്രമം തുടങ്ങിയിട്ടുണ്ട്.

കുളക്കടയില്‍ ഇത്തവണ വ്യക്തമായ പദ്ധതികളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട് മുന്നണികളുടെ പ്രധാന എതിരാളിയായി ബിജെപിയായി. നാല് വാര്‍ഡുകളില്‍ താമര വിരിയുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്നണികളുടെ കള്ളത്തരങ്ങള്‍ തുറന്നുകാട്ടിയാണ് പ്രചരണം.

നെടുവത്തൂരില്‍ സിറ്റിംഗ് സീറ്റ് ഉള്‍പ്പടെ അഞ്ച് സീറ്റുകള്‍ നേടുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ പറയുന്നത് ഇതിലുമധികം സീറ്റുകള്‍ നേടി നെടുവത്തൂരിലെ നിര്‍ണായക ശക്തിയാകുമെന്നാണ.് നെടുവത്തൂരിലെ വികസനമില്ലായ്‌മയും കുടിവെള്ളക്ഷാമവും എല്ലാം പ്രചരാണായുധമാക്കി ബിജെപി തെരഞ്ഞെടുപ്പ് രംഗം വാഴുമ്പോള്‍ ഒത്തുതീര്‍പ്പുകാര്‍ മറുപടിയില്ലാതെ ബീഫിന്റെ പിറകിലാണ്. പൂത്തൂരില്‍ ഇന്നലെ നടന്ന സ്ഥാനാര്‍ത്ഥിസംഗമം നെടുവത്തൂര്‍ മാറ്റത്തിന്റ പാതയിലാണന്ന് വ്യക്തമാക്കുന്നു.

ഒരു കാലത്ത് ചെങ്കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന എഴുകോണ്‍ ഇന്ന് മാറ്റത്തിന്റെ പാതയില്‍ ഏറെ മുന്നിലാണ്. ഇലക്ഷന്‍ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പാര്‍ട്ടിയിലേക്ക് എത്തിയ സിപിഎം നേതാക്കളുടെ പട ഇതാണ് സൂചിപ്പിക്കുന്നത്. ബിജെപിയുടെ വികസനരാഷ്‌ട്രീയം അംഗീകരിച്ച ജനങ്ങള്‍ ഇത്തവണ അപ്രതീക്ഷിത വിജയം സമ്മാനിക്കുമെന്നാണ് സൂചന. എട്ടിടത്ത് ഏറെ മുന്നിലായി കഴിഞ്ഞ പാര്‍ട്ടി നാല് സീറ്റുകള്‍ ഉറപ്പായും നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിപിഎമ്മിന്റെ കണ്ണൂര്‍ എന്ന് അഭിമാനിക്കുന്ന കരീപ്രയില്‍ കഴിഞ്ഞ തവണ നേടിയ ഒരുസീറ്റ് അഞ്ചിരട്ടിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി ഇവിടെ നടത്തുന്നത്. മുന്നണികള്‍ ബിജെപിക്കെതിരെ പലയിടത്തും ഒന്നിച്ചത് ഇതിന്റെ സൂചനയാണ്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ കരീപ്രയില്‍ വികസനത്തിന്റെ കാറ്റ് വീശാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണത്തെ വിജയി ഗീതാമണി ഇത്തവണയും സ്വന്തം വാര്‍ഡില്‍ മത്സരിക്കുന്നു. ഉത്സവസമയത്തെ കൊലപാതകത്തിന്റെ പേരില്‍ സിപിഎം അഴിച്ചുവിട്ട കൊടുംക്രൂരതക്ക് വോട്ടിലൂടെ നാട്ടുകാര്‍ മറുപടി പറയുമെന്ന് വീട്ടമ്മമാര്‍ ഏകസ്വരത്തില്‍ പറയുന്നു. വെളിയം വിപ്ലവക്കോട്ടകളില്‍ ഇടതിന് കാലിടറിയതിന്റെ വ്യക്തമായ സൂചനകളാണ് വെളിയം പറയുന്നത്. ഇവിടെ ഒരു അട്ടിമറി സാധ്യതയും രാഷ്‌ട്രീയ നിരീക്ഷകര്‍ തള്ളികളയുന്നില്ല. ഭരണത്തില്‍ ഇത്തവണ ബിജെപിയുടെ റോള്‍ നിര്‍ണായകമാകുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. പരിസ്ഥിതി സമരങ്ങളും ഇടതിനോട് വിടപറഞ്ഞ് ബിജെപിയില്‍ എത്തിയ വന്‍ജനാവലിയുമെല്ലാം ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഒരു സഹകരണസംഘം പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ബിജെപിയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

ദീര്‍ഘനാളായി ബിജെപി അംഗമുള്ള ഉമ്മന്നൂരില്‍ ഇത്തവണ ഇവരുടെ എണ്ണം ആറ് കടക്കുമെന്നാണ് പ്രതീക്ഷ. സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി പ്രഖ്യാപിച്ച് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ബിജെപി ഈ വിശ്വാസം ശരിവയ്‌ക്കുന്നു. സിറ്റിംഗ് മെമ്പറായ ഉഷ വിലങ്ങറ വാര്‍ഡിനെ വികസനപാതയില്‍ മാതൃകാ വാര്‍ഡാക്കി മാറ്റിയതും കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും സംസ്ഥാനത്തെ അഴിമതിയുമെല്ലാം ഇവിടെ ചര്‍ച്ചയാണ്. ബിജെപി മുമ്പില്ലാത്തവിധം എണ്ണയിട്ട യന്ത്രം പോലെ ചിട്ടയായി മുന്നേറുമ്പോള്‍ ആവനാഴിയിലെ അവസാന അസ്ത്രങ്ങളുമായി ഇരുമുന്നണികളും രംഗത്തുണ്ട്. വികസനവും പ്രാദേശിക വിഷയങ്ങളും ബിജെപി പറയുമ്പോള്‍ അവര്‍ക്ക് ഇതൊന്നും വിഷയമല്ല. പിള്ള മുതല്‍ പിണറായി വരെ കേരളത്തിലെ സാധാരണക്കാരന്റെ വിഷയമായി ഉയര്‍ത്തിക്കാട്ടുന്നത് ഡല്‍ഹിയിലെ കാന്റീന്‍ ബീഫാണ്. കേരളത്തിന്റെ ദേശീയഭക്ഷണമായി കഴിഞ്ഞ ബീഫ് നമുക്ക് സുലഭമായി കിട്ടുന്നുണ്ടല്ലോ പിന്നെ എന്തിന് അനാവശ്യ വിവാദങ്ങളെന്ന് വിപ്ലവപാര്‍ട്ടി നേതാവിനോട് സഹികെട്ട് ചോദിച്ച് ലോക്കല്‍ സഖാവ് പൊട്ടിത്തെറിച്ചത്രേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

Entertainment

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

പുതിയ വാര്‍ത്തകള്‍

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.