കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മിഴിവേകി കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപിയുടെ റോഡ് ഷോയ്‌ക്ക് തുടക്കമായി. മാറ്റത്തിനായി കൊച്ചിയുടെ കയ്യൊപ്പ് എന്നതാണ് റോഡ് ഷോയുടെ സന്ദേശം. കൊച്ചിയുടെ വികസനം നരേന്ദ്ര മോദിക്കൊപ്പം എന്ന് മുദ്രാവാക്യമുയര്‍ത്തുന്ന റോഡ് ഷോ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍ ഇടപ്പള്ളി ലുലു മാളിനു സമീപം ഉദ്ഘാടനം ചെയ്തു.
റോഡ് ഷോയ്‌ക്കുപയോഗിക്കുന്ന വാഹനത്തിന്റെ വശങ്ങളില്‍ ജനങ്ങള്‍ക്ക് ഒപ്പ് രേഖപ്പെടുത്താം. ഒബറോണ്‍ മാള്‍, വൈറ്റില എന്നിവിടങ്ങളില്‍ എത്തിയ റോഡ് ഷോ പ്രചാരണം തീരുന്ന ദിവസംവരെ തുടരും. ബിജെപി മത്സരിക്കാത്തവ ഉള്‍പ്പെടെ കോര്‍പ്പറേഷനിലെ 74 ഡിവിഷനുകളിലും ഒപ്പുവണ്ടി എത്തും. റോഡ് ഷോയുടെ ഉദ്ഘാടനച്ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍. സജികുമാര്‍ എന്നിവരും പങ്കെടുത്തു.
















