കൊല്ലം: ബിജെപി സ്ഥാനാര്‍ഥികളുടെ ഫഌക്സ് ബോര്‍ഡുകളും പോസ്റ്ററുകളും ജില്ലയില്‍ വ്യാപകമായി നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം തൃക്കോവില്‍വട്ടം പഞ്ചായത്തിലും കരിക്കോട്ടുമാണ് വ്യാപകമായി ഫഌക്സ് ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചത്. ബിജെപി ബ്ലോക്ക് സ്ഥാനാര്‍ഥി ബിറ്റി സുധീര്‍, പേരയം വാര്‍ഡ് സ്ഥാനാര്‍ഥി വസന്തബാലചന്ദ്രന്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി മയ്യനാട് അജയന് എന്നിവരുടെ പ്രചരണബോഡുകളാണ് നശിക്കപ്പെട്ടവയില്‍ ഏറെയും. ഇത് സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ കൊട്ടിയം പോലീസില്‍ പരാതി നല്കി. സംഭവസ്ഥലം സന്ദര്‍ശിച്ച പോലീസ് തെളിവുകള്‍ ശേഖരിച്ചു. രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: