കരുനാഗപ്പള്ളി: കടയില്‍ കയറി യുവാവിന്റെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പുതിയകാവ് അരുണ്‍ നിവാസില്‍ രാജുവിന്റെ മകന്‍ അരുണ്‍ കുമാറി(26) നെയാണ് ഒരുസംഘം ആള്‍ക്കാര്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. കഴിഞ്ഞദിവസം രാവിലെ ഒമ്പതിന് അരുണ്‍ ജോലി ചെയ്യുന്ന പുതിയകാവ് ദേവസ്വം ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന മൈറ്റൂള്‍സ് എന്ന സ്ഥാപനത്തില്‍ കയറിയാണ് അക്രമി സംഘം ആക്രമണം നടത്തിയത്. അരുണിന്റെ തലയ്‌ക്ക് ചുറ്റിക കൊണ്ട് അടിച്ചു തലയ്‌ക്ക് പരിക്കേല്‍പ്പിക്കുകയും കടയിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. അക്രമം കണ്ട് നാട്ടുകാര്‍ ഓടികൂടുകയും ഒരാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. അന്നേ ദിവസം രാവിലെ പുതിയകാവിന് വടക്കുവശം പൂച്ചക്കട ഭാഗത്ത് പെണ്‍കുട്ടികളെ ശല്യം ചെയ്ത പൂവാലന്‍മാരെ അരുണ്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാര ഭാഗമായാണ് അക്രമണം നടന്നതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
















