എടവണ്ണ: തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വരെ ആവേശമായി മാറിയിരിക്കുകയാണ് ബിജെപി. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ ബിജെപിക്ക് സാധിച്ചു.
എടവണ്ണ ടിബി പരിസരത്ത് കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി സംഗമം നടത്തി. മേഖല പ്രസിഡന്റ് പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. എടവണ്ണ പഞ്ചായത്ത് ഭരണസമിതിയിലെ നിര്‍ണ്ണായക സാന്നിധ്യമായി മാറാന്‍ ബിജെപിക്ക് കഴിയുമെന്നും ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രം സൃഷ്ടിക്കുമെന്നും പി.രാഘവന്‍ പറഞ്ഞു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം. പ്രഭാകരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി.ബാബുരാജ് മാസ്റ്റര്‍, കെ.രാജന്‍, കെ.സുരേഷ്, ടി.രാജേന്ദ്രന്‍, പുഷ്പ പാലേരി, മിനി ശ്രീനിലയം, ധന്യമോള്‍ വളപ്പില്‍, കെ.പ്രജീഷ്, പി.കെ.കടുങ്ങന്‍, സി.ശിവശങ്കരന്‍, രശ്മി ഗോപിനാഥ്, ഷീബ മുറിയന്‍കണ്ടന്‍, അനൂപ് മേലേതൊടി, സി.അഭിലാഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
















