കുമളി : പണം വച്ച് ചീട്ടുകളിച്ച ഒന്‍പതംഗസംഘം കുമളിയില്‍ പിടിയില്‍. കുമളി ചക്കുപള്ളം ശാന്തിഗിരി സ്വദേശികളായ പുത്തന്‍പറമ്പില്‍ ജോസ്, അറുവിളക്കുന്ന് വിഷ്ണു, ഇടമണ്‍കാട്ടില്‍ രാജു, തറപ്പേല്‍ ബിനു, ജോയി, താനൂഴിമറ്റം ഷിബു, ഇത്തിക്കല്‍ അപ്പച്ചന്‍, കരിനാട്ട് ജോമോന്‍, പാറത്തോട് ഷൈജു എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലാണ് ശാന്തിഗിരി ഭാഗത്തുനിന്നും പ്രതികള്‍ പിടിയിലാകുന്നത്. ഇവരില്‍ നിന്നും 10550 രൂപയും കുമളി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പ്രതികളെ ജാമ്യത്തില്‍വിട്ടു.
















