കൊല്ലം: നാടുനന്നാക്കാന്‍ ഇറങ്ങുന്ന അധികൃതര്‍ സ്വന്തം ഓഫീസ് പരിസരത്ത് ഒന്നു കണ്ണ് ഓടിച്ചിട്ട് വേണം മുന്നിട്ടിറങ്ങാന്‍. ജില്ലയുടെ സിരകേന്ദ്രമായ കളക്‌ട്രേറ്റ് പരിസരവും വരാന്തയും പഴകിയ ഫയല്‍ ചാക്കുകളും മാലിന്യകൂമ്പാരവും കൊണ്ട് നിറയുകയാണ്. ഒന്നും രണ്ടും മൂന്നും നിലകളിലെ വരാന്തയിലെ മൂലകളില്‍ കൂട്ടിയിട്ടിരിക്കുന്ന ഫയലുകള്‍ മാര്‍ഗതടസം വരെ സൃഷ്ടിക്കുന്നുണ്ട്. ഇത് നീക്കം ചെയ്യാന്‍ നടപടിയില്ല.
















