പത്തനാപുരം: ഇലക്ഷന്‍ പ്രചരണത്തിനിടെ വാഹനാപകത്തില്‍പ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.
തലവൂര്‍ ഗ്രാമപഞ്ചായത്തിലെ പാണ്ടിത്തിട്ട ഒന്നാംവാര്‍ഡിലെ സ്ഥാനാര്‍ത്ഥി സന്ധ്യ (33)ക്കാണ് അപകടം സംഭവിച്ചത്.
സന്ധ്യ സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ എതിരെ വന്ന സ്വകാര്യകാര്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ സന്ധ്യയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യമെഡിക്കല്‍ കോളേജിലേക്കും മാറ്റി.
ഇന്നലെ രാവിലെ 11 മണിയോടെ പാണ്ടിത്തിട്ട റോമാ പളളിക്ക് സമീപം വച്ചാണ് അപകടംസം’വിച്ചത്.
ആര്‍എസ്എസ് പുനലൂര്‍ ജില്ലാ സഹകാര്യവാഹക് അനില്‍ കുമാറിന്റെ ഭാര്യയാണ്.
















