ഏറ്റുമാനൂര്‍: എന്‍സിപി സംസ്ഥാന കമ്മിറ്റി അംഗവും ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും ആയ എം.എന്‍.നാരായണന്‍ നായര്‍ പാര്‍ട്ടി വിട്ടു. കഴിഞ്ഞ പത്ത് വര്‍ഷമായി എന്‍സിപിയില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്ന അദ്ദേഹം പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ള കേരള എന്റര്‍പ്രേന്യുവര്‍ ആസൊസിയെഷന്റെ സംസ്ഥാന സെക്രട്ടറിയും ആണ്. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ തിരെഞ്ഞെടുപ്പില്‍ വാര്‍ഡ് 33ല്‍ നിന്ന് എന്‍സിപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ച തന്നെ ഒഴിവാക്കി എന്‍സിപിയില്‍ അംഗത്വമില്ലാത്ത കോണ്‍ഗ്രസ്സുകാരനായ ഒരാള്‍ക്ക് അതേ വാര്‍ഡില്‍ മത്സരിക്കാന്‍ ജില്ലാ നേതൃത്വം ടിക്കറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം രാജി വച്ചത്. പാര്‍ട്ടിയിലെ പ്രാഥമികാംഗത്വവും മറ്റു സ്ഥാനങ്ങളും ഒഴിഞ്ഞ താന്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും പത്ര സമ്മേളനത്തില്‍ നാരായണന്‍ നായര്‍ അറിയിച്ചു.
















