Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

ജി എം മഹേഷ്byജി എം മഹേഷ്
Oct 14, 2026, 10:30 am IST
inSamskriti

കൂഷ്മാണ്ഡയെ വെറും നാലാമത്തെ നവദുർഗ്ഗയായി കാണുന്നതിനെക്കാൾ, ശക്തി സ്വയം സൃഷ്ടിപ്രവാഹമായി വെളിപ്പെടുന്ന ഘട്ടം എന്ന നിലയിൽ മനസ്സിലാക്കേണ്ടതാണ്. കൂഷ്മാണ്ഡയെക്കുറിച്ചുള്ള ഏറ്റവും പ്രസിദ്ധമായ പൗരാണിക സങ്കൽപം സൃഷ്ടിയുടെ ആദിയുമായി ബന്ധപ്പെട്ടതാണ്.
പ്രപഞ്ചം രൂപംകൊള്ളുന്നതിനു മുമ്പ് എല്ലായിടത്തും അന്ധകാരം മാത്രമായിരുന്നുവെന്നും, ദേവിയുടെ ഈഷത്‌ഹാസത്തിൽനിന്ന് ബ്രഹ്മാണ്ഡം ഉദ്ഭവിച്ചുവെന്നുമാണ് കഥ. അതുകൊണ്ടുതന്നെ ദേവിയുടെ നാമം ബ്രഹ്മാണ്ഡസൃഷ്ടിയുമായി ബന്ധിപ്പിക്കപ്പെടുന്നു. ഇവിടെ ദേവി സൃഷ്ടിക്കുന്നത് യുദ്ധത്തിലൂടെയല്ല, തപസ്സിലൂടെയല്ല, ആയുധത്തിലൂടെയുമല്ല , മന്ദഹാസത്തിലൂടെയാണ്. അത് ശക്തിയുടെ മറ്റൊരു തലത്തെ തുറന്നുകാട്ടുന്നു.
പരിപൂർണ്ണമായ ശക്തിക്ക് സൃഷ്ടിക്കാനായി എപ്പോഴും പ്രക്ഷുബ്ധത ആവശ്യമില്ല.
ഒരു പുഞ്ചിരി പോലും പ്രപഞ്ചത്തെ പ്രകാശിപ്പിക്കാൻ കഴിയുന്നത്ര സമ്പൂർണ്ണമായ ചൈതന്യമാണ് കൂഷ്മാണ്ഡ. പ്രപഞ്ചത്തിന്റെ അളവ് അനന്തമാണ്. എന്നാൽ അതിന്റെ ആദിസ്പന്ദനം ഒരു ബിന്ദുവിൽനിന്ന് ആരംഭിക്കുന്നു എന്നതാണ് ഭാരതീയ ദർശനങ്ങൾ വീശിഷ്യ തന്ത്ര ഗ്രന്ഥങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. കൂഷ്മാണ്ഡയുടെ ഏറ്റവും പ്രത്യേകമായ പ്രതീകം ആയുധങ്ങളല്ല,
മന്ദഹാസമാണ്. മറ്റു നവദുർഗ്ഗാ രൂപങ്ങളിൽ ശക്തിയുടെ വിവിധ പ്രവർത്തനങ്ങൾ ആയുധങ്ങളിലൂടെ പ്രത്യക്ഷപ്പെടുമ്പോൾ, കൂഷ്മാണ്ഡയുടെ കാര്യത്തിൽ സൃഷ്ടി തന്നെ ഒരു ആനന്ദസ്പന്ദനമായി അവതരിപ്പിക്കപ്പെടുന്നു. നിശ്ചലമായ പരതത്ത്വത്തിൽനിന്ന് സ്പന്ദനം ഉദിക്കുന്നു. സ്പന്ദനത്തിൽനിന്ന് നാദം. നാദത്തിൽനിന്ന് രൂപം. രൂപങ്ങളിൽനിന്ന് ലോകാനുഭവം. അതിനാൽ കൂഷ്മാണ്ഡയുടെ മന്ദഹാസത്തെ സൃഷ്ടിയുടെ ആനന്ദസ്പന്ദനത്തിന്റെ കാവ്യരൂപം എന്നു വിളിക്കാം.

കൂഷ്മാണ്ഡ — സൃഷ്ടിയുടെ മാതൃശക്തി

കൂഷ്മാണ്ഡയെ ബ്രഹ്മണ്ഡ സൃഷ്ടിയുടെ ദേവതയാണ് എന്നു മാത്രം വിശേഷിപ്പിക്കാനാവില്ല. സൃഷ്ടിക്കുക എന്നത് ഒന്നിനെ പുറത്തുകൊണ്ടുവരിക മാത്രമല്ല.
അത് ധരിക്കണം, വളർത്തണം, ഊർജം നൽകണം, നിലനിർത്തണം.
അതിനാൽ കൂഷ്മാണ്ഡയുടെ സൃഷ്ടിതത്ത്വത്തിൽ സൃഷ്ടി, പോഷണം, ജീവശക്തി എന്നിവ പരസ്പരം വേർതിരിക്കാനാകാത്ത ഘടകങ്ങളാണ്.

അഷ്ടഭുജ — എട്ട് ദിശകളിലേക്കും വ്യാപിക്കുന്ന സൃഷ്ടിശക്തി

കൂഷ്മാണ്ഡയെ അഷ്ടഭുജാ ദേവി എന്നും വിളിക്കുന്നു. കമണ്ഡലു, വില്ല്, അമ്പ്, താമര, അമൃതകലശം, ജപമാല, ഗദ, ചക്രം എന്നിവയാണ് ദേവിയുടെ കൈകളിൽ ധരിച്ചിരിക്കുന്നത്. അവ സൃഷ്ടിയുടെ പല പ്രവർത്തനധാരകളെയാണ് സൂചിപ്പിക്കുന്നത്.

കമണ്ഡലു — ജീവന്റെ ആദിജലം

കമണ്ഡലു തപസ്സിന്റെയും സന്ന്യാസത്തിന്റെയും പ്രതീകമായും കാണപ്പെടുന്നു. കൂഷ്മാണ്ഡയുടെ കൈയിലെത്തുമ്പോൾ അത് ജീവനെ ധരിക്കുന്ന ജലതത്ത്വത്തിന്റെ പ്രതീകമാണ്. സൃഷ്ടിക്ക് താപം മാത്രം പോരാ.
താപത്തിനൊപ്പം ശീതളതയും വേണം.
ഊർജത്തിനൊപ്പം പോഷണവും വേണം.
അതാണ് കൂഷ്മാണ്ഡയുടെ സമഗ്രത.

താമര — മലിനതയിൽനിന്നുള്ള നിർമലസൃഷ്ടി

ചളിയിൽ വേരൂന്നിയിട്ടും വെള്ളത്തിനുമുകളിൽ നിർമലമായി വിരിയുന്ന താമര സൃഷ്ടിയുടെ മറ്റൊരു രഹസ്യം പറയുന്നു. ലോകത്തിൽ ജനിച്ചവൻ ലോകത്തെ നിരസിക്കാതെ അതിനുള്ളിൽനിന്നുതന്നെ നിർമലത സൃഷ്ടിക്കണം. കൂഷ്മാണ്ഡയുടെ താമര അതുകൊണ്ട് സൃഷ്ടിയുടെ സൗന്ദര്യബോധവും നിർമലതയും പ്രതിനിധീകരിക്കുന്നു.

വില്ലും അമ്പും — സൃഷ്ടിയുടെ ദിശ

സൃഷ്ടി ഒരു അനിയന്ത്രിതമായ പൊട്ടിത്തെറി മാത്രമല്ല. അതിന് ദിശയുണ്ട്, വില്ലും അമ്പും അതിനാൽ ഉദ്ദേശ്യബോധമുള്ള പ്രവർത്തനത്തിന്റെ പ്രതീകമാണ്

ചക്രം — കാലത്തിന്റെയും ചലനത്തിന്റെയും പ്രതീകം

ചക്രം നിശ്ചലമല്ല, അത് ചലിക്കുന്നു. സൃഷ്ടിയും അങ്ങനെ തന്നെയാണ്. ജനനം, വളർച്ച, പരിണാമം, ക്ഷയം, പുനരാവിഷ്കാരം—പ്രകൃതിയുടെ ചക്രം നിരന്തരം സഞ്ചരിക്കുന്നു.
കൂഷ്മാണ്ഡയുടെ കൈയിലെ ചക്രം അതിനാൽ സൃഷ്ടിയുടെ തുടർച്ചയായ ഗതിയെ സൂചിപ്പിക്കുന്നു.

ഗദ — നിലനിർത്താനുള്ള ബലം

സൃഷ്ടിച്ച ലോകത്തെ സംരക്ഷിക്കാനും സ്ഥിരപ്പെടുത്താനും ശക്തി ആവശ്യമാണ്.
ഗദ അതിനാൽ വെറും യുദ്ധായുധമല്ല; സ്ഥൈര്യത്തിന്റെയും സംരക്ഷണബലത്തിന്റെയും പ്രതീകമാണ്

ജപമാല — സൃഷ്ടിയുടെ പിന്നിലെ ചൈതന്യം

സൃഷ്ടിയുടെ പുറത്തുള്ള ചലനത്തിനപ്പുറം മന്ത്രം, ധ്യാനം, ചൈതന്യത്തിന്റെ ഏകാഗ്രത എന്നിവ നിലകൊള്ളുന്നു. അതായത് കൂഷ്മാണ്ഡയുടെ സൃഷ്ടിശക്തി വെറും ഭൗതികപ്രവർത്തനമല്ല. ചൈതന്യത്തിൽനിന്നുള്ള സൃഷ്ടിയാണ്…

അമൃതകലശം — സൃഷ്ടിയുടെ പോഷണം

സൃഷ്ടിക്കപ്പെട്ടതിനെ ജീവിപ്പിക്കാനും നിലനിർത്താനും ആവശ്യമായ ദിവ്യപോഷണത്തിന്റെ പ്രതീകമാണ് അമൃതകലശം.
അങ്ങനെ എട്ട് കൈകളിലൂടെയും കൂഷ്മാണ്ഡയുടെ രൂപം സൃഷ്ടിയുടെ സമ്പൂർണ്ണ ചക്രത്തെ പ്രത്യക്ഷമാക്കുന്നു.

നവരാത്രിയുടെ ആദ്യ നാല് ദിവസങ്ങളെ ഒരുമിച്ചു നോക്കുമ്പോൾ ശൈലപുത്രി — പ്രകൃതിയുടെ അടിത്തറ.
ബ്രഹ്മചാരിണി ആത്മനിയമത്തിന്റെ പക്വത.
ചന്ദ്രഘണ്ഡാ ഉണർന്ന ശക്തിയുടെ ധൈര്യം.
കൂഷ്മാണ്ഡാ ആ ശക്തിയുടെ സൃഷ്ടിപരമായ പ്രകാശനം. അതായത് നാലാം ഘട്ടത്തിൽ സാധകൻ ഇനി സ്വയം സംരക്ഷിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല.
അവൻ സൃഷ്ടിക്കാൻ തുടങ്ങുന്നു.
അവന്റെ ഉള്ളിലെ പ്രകാശം മറ്റുള്ളവർക്കും പ്രകാശമാകുന്നു. ഓരോ വലിയ സൃഷ്ടിക്കും മുമ്പ് ഒരു ചെറു പ്രകാശമുണ്ടാകും. ഒരു ചിന്ത.
ഒരു അനുഭൂതി…ഒരു മന്ദഹാസം….
ഒരു നിശ്ശബ്ദ പ്രചോദനം….
അതിനെ അവഗണിച്ചാൽ അത് അണയും.
സംരക്ഷിച്ചാൽ അത് അഗ്നിയാകും.
അഗ്നി പ്രകാശമാകും. പ്രകാശം ലോകത്തെ രൂപപ്പെടുത്തും.
കൂഷ്മാണ്ഡയുടെ ബ്രഹ്മാണ്ഡസങ്കൽപം അതിനാൽ മനുഷ്യജീവിതത്തിലും ആവർത്തിക്കപ്പെടുന്നു.
നമ്മുടെ ഉള്ളിലെ ഇരുട്ടിൽ ഒരു പ്രകാശം തെളിയുമ്പോൾ, ഒരു പുതിയ ലോകത്തിന്റെ ആരംഭം അവിടെത്തന്നെ സംഭവിക്കുന്നു. “നിന്റെ ഉള്ളിലെ പ്രകാശത്തെ ചെറുതായി കാണരുത്; ഒരു സൂക്ഷ്മമായ ചൈതന്യസ്പന്ദനത്തിനുള്ളിൽ പോലും ഒരു ബ്രഹ്മാണ്ഡം ജനിക്കാനുള്ള ശക്തിയുണ്ട്.” അതാണ് കൂഷ്മാണ്ഡാ

Tags: VijayadasamiNavaratri#GMMahesh#Koosmanda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

Samskriti

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.