ചീക്കല്ലൂര്‍ : സ്വകാര്യ ആവശ്യങ്ങള്‍ക്കായി പത്തേക്കര്‍ വരെ വയലുകള്‍ നികത്താമെന്ന ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ ചീക്കല്ലൂര്‍-എരനല്ലൂര്‍-മേച്ചേരി കൃഷിഭൂമി സംരക്ഷണസമിതി ശക്തമായി പ്രതിഷേധിച്ചു.
അന്നം തരികയും സ്വാഭാവികമായ ജലസംഭരണികളുമായ വയലുകളെ സംരക്ഷിക്കേണ്ടതിനു പകരം അവയെ മുഴുവനായി ഭൂമുഖത്തുനിന്നും തുടച്ചുനീക്കുന്നതിനുള്ള ശ്രമം എന്തുവിലകൊടുത്തും ചെറുത്തുതോല്പ്പിക്കേണ്ടതാണെന്ന് യോഗം അറിയിച്ചു.
പുഴകള്‍ അരുവികള്‍ നീരൊഴുക്കുകള്‍, കുളങ്ങള്‍, തണ്ണീര്‍തടങ്ങള്‍ എന്നിവയുടെ തീരങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് കൃഷിയോഗ്യമാക്കണം. നെല്‍കൃഷി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കണം. നെല്ലിന്റെ താങ്ങുവില ഉയര്‍ത്തണം. കാര്‍ഷിക വിളകള്‍ക്ക് മതിയായ വില ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.
യോഗത്തില്‍ ീക്കല്ലൂര്-എരനല്ലൂര്‍-മേച്ചേരി കൃഷിഭൂമി സംരക്ഷണസമിതി പ്രസിഡണ്ട് അഡ്വ. ഇ.എന്‍. ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. പി.കെ.ബാബുരാജ്, വമ്മേരി രാഘവന്, ഇ. ആര്.വേണുഗോപാലന്‍, രാജുജോസഫ്, എം.രാജേന്ദ്രന്, മുരളി മാടമന, ബാലചന്ദ്രന്, രാജേഷ് കോക്കുഴി, ശ്രീനിവാസന്, കെടച്ചൂര്‍ ശ്രീനിവാസന്, ദേവേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: