ഇന്ത്യയിൽ ഏറെ ആരാധകരുള്ള ഗായകരിൽ ഒരാളാണ് സൽമാൻ അലി . സംഗീതം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത് . അടുത്തിടെ ഒരു അഭിമുഖത്തിൽ, ഭാവിയിൽ പാട്ടിൽ നിന്ന് മാറി പ്രാർത്ഥനയുടെ പാത പൂർണ്ണമായും പിന്തുടരുന്നതിനെക്കുറിച്ചാണ് സൽമാൻ അലി സംസാരിച്ചത് .
ഹജ്ജ് നിർവഹിച്ചതിനുശേഷം തന്റെ ജ്യേഷ്ഠൻ പാട്ട് ഉപേക്ഷിച്ചുവെന്ന് അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തി. നല്ല ഗായകനായിരുന്നു തന്റെ സഹോദരനെന്നും എന്നാൽ ഹജ്ജിന് ശേഷം, തന്റെ സഹോദരൻ ഇസ്‌ലാമിന്റെ വിശ്വാസത്തിനും അതിന്റെ ആത്മീയ പാതയ്‌ക്കും വേണ്ടി ജീവിതം സമർപ്പിച്ചുവെന്നുമാണ് സൽമാന്റെ വാദം.
സംഭാഷണത്തിനിടയിൽ, പരിപാടിയുടെ അവതാരകൻ സൽമാൻ അലിയോട് ചോദിച്ചു, “താങ്കളുടെ തീരുമാനമെന്താണ് “ ചോദിച്ചിരുന്നു. അതിന് “സമയമാകുമ്പോൾ ഞാനും ഉപേക്ഷിക്കും. ജീവിതത്തിൽ പാട്ടിനോട് വിടപറയുന്ന ഒരു സമയം വരുമെന്നായിരുന്നു “ സൽമാൻ പറഞ്ഞത്. അതിനുശേഷം, പ്രാർത്ഥനയിലും അല്ലാഹുവിന്റെ പാത പിന്തുടരുന്നതിലും നിസ്ക്കാരത്തിലുമായി ജീവിക്കുമെന്നാണ് സൽമാൻ പറയുന്നത്.
ഇസ്‌ലാമിൽ പാട്ടുപാടുന്നതും സംഗീതം വായിക്കുന്നതും ഹറാമാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സൽമാൻ അലിയുടെ മറുപടി “ എവിടെയാണ് ഹറാമായ കാര്യങ്ങൾ നടക്കാത്തത്?” എന്നായിരുന്നു.
അഭിമുഖത്തിനു പിന്നാലെ പലരും അദ്ദേഹത്തെ വിമർശിച്ചു രംഗത്തെത്തി . എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ സംഗീതം പിന്തുടരുകയും പിന്നീട് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതെന്ന് വിമർശകർ ചോദിച്ചു. എന്തുകൊണ്ട് ഇപ്പോൾ ഉപേക്ഷിക്കുന്നില്ല? സംഗീതത്തിൽ നിന്ന് ആദ്യം പ്രശസ്തിയും പണവും നേടുകയും പിന്നീട് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് ഇസ്ലാമിൽ അനുവദനീയമാണോയെന്നും ചിലർ ചോദിക്കുന്നു.











