Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സൂക്ഷ്മപരിശോധനക്ക് മാര്‍ഗനിര്‍ദേശങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 10:00 pm IST
inErnakulam

കൊച്ചി: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശമായി. സൂക്ഷ്മ പരിശോധന വേളയില്‍ സ്ഥാനാര്‍ഥികള്‍, തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍, ഓരോ സ്ഥാനാര്‍ത്ഥിയും അധികാരപ്പെടുത്തിയ മറ്റൊരാള്‍ എന്നിവര്‍ക്കാണ് പ്രവേശനം. പത്രിക സമര്‍പ്പണം നാളെ പൂര്‍ത്തിയാകും. 15നാണ് സൂക്ഷ്മപരിശോധന. 17 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം.

ഏതെങ്കിലും സ്ഥാനാര്‍ഥിയോ, അയാളുടെ തെരഞ്ഞെടുപ്പ് ഏജന്റ് നാമനിര്‍ദേശം ചെയ്ത ആളോ, അയാളാല്‍ നിയോഗിക്കപ്പെട്ടയാളോ ഏതെങ്കിലും ഒരു നാമനിര്‍ദേശ പത്രിക പരിശോധിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിനുളള സൗകര്യം നല്‍കും. പിന്നീട് വരണാധികാരി നാമനിര്‍ദേശ പത്രിക ഓരോന്നോരോന്നായി സൂക്ഷ്മ പരിശോധന നടത്തും. ഒരു സ്ഥാനാര്‍ഥിയോ അഥവാ സ്ഥാനാര്‍ഥിക്കു വേണ്ടിയോ ഒന്നിലധികം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം ഒരുമിച്ചെടുത്തശേഷം ഓരോന്നായി സൂക്ഷ്മപരിശോധന നടത്തണം.

ഏതെങ്കിലും ഒരു നാമനിര്‍ദേശപത്രികയില്‍ ഒരു ചെറിയ തെറ്റ്, അതായത് വോട്ടര്‍പട്ടികയിലെ പാര്‍ട്ട് നമ്പര്‍, പേര്, ക്രമനമ്പര്‍ എന്നിവയില്‍ പിശക് കാണപ്പെട്ടാല്‍ ആ സ്ഥാനാര്‍ഥി തന്നെ സമര്‍പ്പിച്ച മറ്റൊരു നാമനിര്‍ദേശ പത്രികയിലെ ശരിയായ വിവരങ്ങള്‍ സ്വീകരിച്ച് ക്രമപ്പെടുത്താം. ഒരു സ്ഥാനാര്‍ഥിയുടെ ഒന്നിലധികം നാമനിര്‍ദേശ പത്രികകള്‍ സാധുവാണെന്ന് കണ്ടാലും അയാളുടെ മറ്റു നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധന നടത്താതെ വിട്ടുകളയില്ല.

നാമനിര്‍ദേശപത്രികയെപ്പറ്റി തടസവാദം ആരും ഉന്നയിച്ചില്ലെങ്കിലും ആ നാമനിര്‍ദേശപത്രിക നിയമപരമായി സാധുവാണ് എന്ന് വരണാധികാരി സ്വയം ബോധ്യപ്പെടണം. ഏതെങ്കിലും നാമനിര്‍ദേശ പത്രികയെക്കുറിച്ച് തടസവാദം ഉന്നയിച്ചാല്‍ അതേപ്പറ്റി തീര്‍പ്പാക്കുന്നതിന് ഒരു സംക്ഷിപ്ത അന്വേഷണം നടത്തേണ്ടതും ആ നാമനിര്‍ദേശപത്രിക പരിഗണിച്ച് സാധുവാണെന്നോ സാധുവല്ല എന്നോ ഉത്തരവാകേണ്ടതുമാണ്. ഓരോന്നിലും, പ്രത്യേകിച്ച് തടസവാദമുന്നയിച്ചതിലും നാമനിര്‍ദേശപത്രിക തളളുന്നതിലും വരണാധികാരിയുടെ തീരുമാനം കാര്യകാരണസഹിതം രേഖപ്പെടുത്തേണ്ടതാണ്. തടസവാദമുന്നയിച്ച ഒരാള്‍ അപേക്ഷിക്കുകയാണെങ്കില്‍, അയാള്‍ ഉന്നയിച്ച തടസവാദം നിരാകരിച്ച് നാമനിര്‍ദേശം സ്വീകരിച്ചുകൊണ്ടുളള തീരുമാനത്തിന്റെ പകര്‍പ്പ് സാക്ഷ്യപ്പെടുത്തി നല്‍കണം. വ്യക്തിപരമോ രാഷ്‌ട്രീയമോ ആയ മാനസിക നിലപാട് വരണാധികാരിയുടെ നടപടികളെയോ തീരുമാനങ്ങളെയോ സ്വാധീനിക്കാന്‍ പാടില്ല. സ്ഥാനാര്‍ഥിയുടെ യോഗ്യതയോ, അയോഗ്യതയോ നാമനിര്‍ദേശ പത്രിക പരിശോധനയ്‌ക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തി വേണം പരിഗണിക്കാന്‍. നാമനിര്‍ദേശപത്രിക സൂക്ഷ്മ പരിശോധന നടത്തുന്ന ദിവസം അയോഗ്യത നിലനില്‍ക്കുന്നുവോ എന്ന് പരിഗണിക്കണം. ഗുരുതരമായ സ്വഭാവത്തോടുകൂടിയ ഏതെങ്കിലും ന്യൂനതയുടെ പേരിലല്ലാതെ വരണാധികാരി ഏതെങ്കിലും നാമനിര്‍ദേശ പത്രിക തിരസ്‌കരിക്കുവാന്‍ പാടുളളതല്ല. സാങ്കേതിക പിശകുകളും എഴുത്ത് പിശകും അവഗണിക്കേണ്ടതാണ്.

സ്ഥാനാര്‍ഥി ബന്ധപ്പെട്ട പഞ്ചായത്തിലെ/മുനിസിപ്പാലിറ്റിയിലെ അംഗമാകാന്‍ നിയമാനുസൃതം യോഗ്യനല്ല എന്ന് വ്യക്തമായാല്‍ പത്രിക തള്ളും. നിശ്ചിത സമയത്ത് പത്രിക സമര്‍പ്പിക്കാതിരിക്കല്‍, സ്ഥാനാര്‍ത്ഥിയോ ചട്ടപ്രകാരം അര്‍ഹതയുള്ളവരോ പത്രിക സമര്‍പ്പിക്കാതിരിക്കല്‍, നിശ്ചിത സ്ഥലത്ത് പത്രിക സമര്‍പ്പിക്കാതിരിക്കല്‍, പത്രികയില്‍ ഒപ്പില്ലാതിരിക്കല്‍, വ്യാജ ഒപ്പ്, നിര്‍ദേശകന് നിശ്ചിത യോഗ്യത ഇല്ലാതിരിക്കല്‍ തുടങ്ങിയവയും പത്രിക തള്ളാന്‍ മതിയായ കാരണങ്ങളാണ്. സംവരണ വാര്‍ഡുകളില്‍ സംവരണത്തിന് അര്‍ഹതയില്ലാത്തവര്‍ നല്‍കുന്ന പത്രികകള്‍, സ്ഥാനാര്‍ത്ഥിയുടെ പ്രായം വ്യക്തമാക്കാത്ത പത്രികകള്‍, വോട്ടര്‍പട്ടികയുടെ പ്രസക്തഭാഗം സൂക്ഷ്മപരിശോധന വേളയിലെങ്കിലും ഹാജരാക്കാത്ത പത്രികകള്‍ എന്നിവയും തള്ളും.

തദ്ദേശഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കാന്‍ സഹവരണാധികാരികള്‍ക്കു കഴിയുമെങ്കിലും സൂക്ഷ്മപരിശോധനയ്‌ക്ക് അധികാരം വരണാധികാരികള്‍ക്കു മാത്രമാണ്. സൂക്ഷ്മപരിശോധന വരണാധികാരിയുടെ ഓഫീസില്‍ തന്നെയാവണം നടത്തേണ്ടത്. പത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞാല്‍ സ്ഥാനാര്‍ഥിയുടെ പേര് മലയാള അക്ഷരമാല ക്രമത്തില്‍ ബാലറ്റുപേപ്പറില്‍ അച്ചടിക്കും വിധം തയ്യാറാക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

India

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പുതിയ വാര്‍ത്തകള്‍

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.