കൊച്ചി: ഫോക്‌സ്‌വാഗണ്‍ പോളോ മോഡലുകള്‍ വില്‍ക്കുന്നതിന് തടസ്സമില്ലെന്ന് കമ്പനി ഡീലര്‍മാരെ അറിയിച്ചു. കഴിഞ്ഞ മാസം ഇന്ത്യയില്‍ നിര്‍മിച്ച ഒരു ബാച്ചില്‍ പെട്ട പോളോ കാറുകള്‍ വില്‍ക്കേണ്ടെന്ന് മാത്രമാണ് ഫോക്‌സ്‌വാഗണ്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഈ ബാച്ചില്‍പെട്ട 389 കോറുകള്‍ ഇതിനകം വില്‍പനയായിട്ടുണ്ട്.
ഹാന്‍ഡ് ബ്രേക്കിലെ തകരാര്‍ കാരണം ഇവ തിരിച്ചു വിളിക്കാന്‍ കമ്പനി സ്വമേധയാ തീരുമാനിച്ചിരിക്കയാണ്. ഹാന്‍ഡ് ബ്രേക്കിന്റെ ഒരു ഭാഗം പൊട്ടാനുള്ള സാധ്യത പരിശോധനയില്‍ കമ്പനി കണ്ടെത്തി. ഈ കാറുകള്‍ വര്‍ക്‌ഷോപ്പുകളില്‍ ഉടന്‍ എത്തിക്കണമെന്ന് ഉടമകളോട് കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്.
ഉല്‍സവകാലം പ്രമാണിച്ച് വെന്റോയുടെ ഹൈലൈന്‍ പ്ലസ് മോഡലും പോളോയുടെ ലിമിറ്റഡ് എഡിഷന്‍ എക്‌സ്‌ക്യൂസൈറ്റ് മോഡലും ഫോക്‌സ്‌വാഗണ്‍ വിപണിയിലെത്തിച്ചു.
















