തുവ്വൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിലെ വിഭാഗീയത രൂക്ഷമാകുന്നു. യുഡിഎഫ് സംവിധാനത്തെ മറികടന്ന് ഐ ഗ്രൂപ്പ് സ്വന്തം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇത് കോണ്‍ഗ്രസിനും യുഡിഎഫിനും ഒരുപോലെ തിരിച്ചടിയായിട്ടുണ്ട്. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ച് ഐ ഗ്രൂപ്പ് കര്‍ഷക കോണ്‍ഗ്രസിന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച് കഴിഞ്ഞു. ഇതിന് പുറമെ മറ്റ് ആറ് വാര്‍ഡുകളിലേക്ക് കൂടി ഐ ഗ്രൂപ്പിന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഒന്നാം വാര്‍ഡില്‍ പി.പി.മുഹമ്മദാലി, നാലില്‍ പി.വേലായുധന്‍, എട്ടില്‍ കെ.പി.അന്‍വര്‍, അഞ്ചില്‍ എം.കോയ, പതിനേഴില്‍ പി.സന്ധ്യ, പതിനഞ്ചില്‍ ടി.പി.നമ്പ്യാര്‍ എന്നിവരാണ് ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥികള്‍.
ജില്ലയില്‍ ഉടനീളം ലീഗുമായി കോണ്‍ഗ്രസിന് പ്രശ്‌നം നില്‍നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ലുന്നത്. ലീഗിന്റെ വല്ല്യേട്ടന്‍ ചമയലയില്‍ മനംമടുത്ത കോണ്‍ഗ്രസുകാര്‍ പലയിടത്തും സിപിഎമ്മുമായി സംഖ്യം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ തുവ്വൂരില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാകുന്നത് ഗ്രൂപ്പ് പോരാണ്.
















