Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്ഥാനാര്‍ത്ഥികളെ തേടി സഖാക്കള്‍ നെട്ടോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 10:24 am IST
in Kollam

കൊട്ടാരക്കര: അങ്കത്തിനായി തട്ടൊരുങ്ങിയെങ്കിലും ചേകവന്‍മാരില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. ചേകവന്‍മാരെ തേടിയുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. മത്സരത്തിന് ഇറങ്ങാന്‍ കച്ചമുറുക്കിയവര്‍ക്ക് നറുക്കെടുത്തപ്പോള്‍ അങ്കത്തിനിറങ്ങാന്‍ തട്ടില്ലാതായി. തട്ടില്ലാതായവര്‍ മുതല്‍ കാരണവന്‍മാര്‍ വരെ ഇപ്പോഴും ചേകവന്‍മാരെ തപ്പിനടപ്പാണ്. നെടുവത്തൂര്‍ പഞ്ചായത്തില്‍ കോട്ടാത്തല വാര്‍ഡില്‍ അങ്കകലി മൂത്ത ഒരു സഖാവ് മംഗല്യം ഉറപ്പിച്ച് പ്രതിശ്രുതവധുവിനെ മത്സരരംഗത്തിറക്കേണ്ട ഗതികേടില്‍ വരെയെത്തി.

വെപ്രാളത്തിന് പെണ്ണ് കാണാന്‍ പോയപ്പോള്‍ പറ്റിയ പുകിലുകള്‍ സിനിമയില്‍ മാത്രം കണ്ട് പരിചയമുള്ളതാണ്. കൊട്ടാരക്കരയിലാണങ്കില്‍ ആദ്യ നഗരസഭാധ്യക്ഷനാകാന്‍ സാക്ഷാല്‍ പിള്ളമുതല്‍ ഒരു ഡസന്‍ നേതാക്കള്‍ ഉടുപ്പുതയ്‌പ്പിച്ചു. നറുക്കെടുപ്പ് വന്നപ്പോള്‍ ഇവരെ പിന്നീട് ആരും കണ്ടില്ലെന്ന് മാത്രമല്ല സീറ്റിനായി വിപ്ലവ വീട്ടിലെ ചേട്ടനും അനിയനും തമ്മിലുള്ള അടി ഇപ്പോഴും തുടരുകയാണ്. പലതവണ യോഗം കൂടിയെങ്കിലും 29ല്‍ ചേട്ടനും അനിയനും കിട്ടിയ 11 ഉം 9ഉം എവിടെയാണന്ന് നിശ്ചയമില്ല. ഒടുവില്‍ അടിച്ച് തീരുമാനിക്കുന്നതുവരെ കാര്യങ്ങള്‍ എത്തിയതോടെ വീണ്ടും പിരിയുകയായിരുന്നു. പിള്ള എത്തിയപ്പോള്‍ ചേട്ടന് തങ്ങളെ വേണ്ടാതായെന്നാണ് അനിയന്‍ പറയുന്നത്. ആദ്യം തന്നെ എട്ട് സീറ്റ് പിള്ളക്ക് നല്‍കിയെങ്കിലും ഇതും അടിയിലേക്ക് നീങ്ങുകയാണ്. ഉമ്മന്നൂരിലാണങ്കില്‍ അനിയനും ചേട്ടനും പിള്ളയെ കളം തൊടീക്കുന്നില്ല.

പിണറായി മാമന്റെ താക്കീത് മറികടന്ന് പിള്ള ബാന്ധവത്തിനെതിരെ ഇന്നലെ സഖാക്കള്‍ ഉറഞ്ഞുതുള്ളി. ഉമ്മന്നൂരില്‍ ഭരണത്തിലിരുന്ന പിള്ള പാര്‍ട്ടിക്ക് ഇതുവരെ ഉപ്പിലിടാന്‍പോലും അംഗത്തെ കിട്ടിയിട്ടില്ല. വാളകം സംഭവവും സമരവും മറക്കാറായില്ലന്നാണ് ഇവിടുത്തെ സഖാക്കള്‍ പറയുന്നത്. വിപ്ലവം മാറ്റിവച്ച് എത്തിയ ചവറ പാര്‍ട്ടിക്ക് നെടുവത്തൂരില്‍ ഇത്തവണയും സീറ്റില്ല. പ്രതിഷേധിച്ച് ലോക്കല്‍ നേതാവ് രാജിഭീഷണി മുഴക്കി സിപിഐയില്‍ ചേക്കേറി മത്സരത്തിന് തയ്യാറെടുക്കുകയാണ്. മൈലത്ത് വിപ്ലവപാര്‍ട്ടിക്ക് മത്സരിക്കാന്‍ തന്നെ ആളിനെ കിട്ടുന്നില്ലന്നാണ് ശ്രുതി. താമരക്കുടി ബാങ്ക് തട്ടിപ്പിനിരയായ പഞ്ചായത്തിലെ സാധാരണക്കാരന്റെ രോഷം ഭയന്നാണ് സഖാക്കള്‍ പിന്നിലേക്ക് വലിയുന്നത്. വമ്പന്‍ഓഫറുകള്‍ നല്‍കുന്നുണ്ടെങ്കിലും വലിയ ബുദ്ധിമുട്ടിലാണ് കാര്യങ്ങള്‍ എന്ന് സഖാക്കള്‍ തുറന്ന് സമ്മതിക്കുന്നു. എന്നാല്‍ സിപിഎം റിബലുകള്‍ ഇത്തവണ കൂടുമെന്നാണ് സൂചന. പലയിടത്തും ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ജനറല്‍ സീറ്റുകള്‍ മോഹിച്ചവര്‍ക്ക് സീറ്റില്ലാതായതാണ് കാരണം. മണ്ഡലത്തിലുടനീളം റിബലുകള്‍ വാഴും. നഗരസഭയിലായിരുക്കും കൂടുതല്‍. പത്രിക നല്‍കാന്‍ നാലുനാള്‍ ശേഷിക്കെ അടി എന്ന് തീരുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

India

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

India

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

പുതിയ വാര്‍ത്തകള്‍

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.