Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇനി വിശ്വാസം ബിജെപിയില്‍ മാത്രം; ഏലൂരില്‍ വികസന മുരടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 10:08 pm IST
inErnakulam

ഏലൂര്‍: വ്യവസായങ്ങളുടെ നാടാണ് ഏലൂര്‍. ഫാക്ട്, ഐആര്‍ഇ, എച്ച്‌ഐഎല്‍, ടിസിസി, ഹിന്‍ഡല്‍കോ തുടങ്ങിയ പൊതുമേഖല സ്വകാര്യ കമ്പനികള്‍ വളര്‍ന്ന് പന്തലിച്ച നാട്. 2010വരെ പഞ്ചായത്ത് ആയിരുന്ന ഏലൂര്‍ പിന്നീട് മുനിസിപ്പാലിറ്റിയായി. കോണ്‍ഗ്രസ്സ് ഭരണത്തിനു കീഴിലാണ് ഇപ്പോള്‍. അതിന്റെതായ നിലവാര തകര്‍ച്ചയുണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. 2005-10ല്‍ എല്‍ഡിഎഫ് ഭരിച്ചു. അന്ന് മഴവെള്ള സംഭരണികള്‍ സ്ഥാപിച്ചിരുന്നു. ഇന്ന് അത് നോക്കുകുത്തിയാണ്. മഞ്ഞുമ്മലില്‍ മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റ് കാട് കയറി ശൂന്യമായിരിക്കുന്നു. ഏലൂരും മാലിന്യ യൂണിറ്റ് എല്‍ഡിഎഫ്-യുഡിഎഫ് പിടിവലി മൂലം നശിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ജനത്തെ വിഡ്ഢിയാക്കി ഉദ്ഘാടന ഘോഷയാത്രകളായിരുന്നു നടത്തിയത്.

ആകെ ജനസംഖ്യ 35573 ആണ്. ഇതില്‍ 25,097 വോട്ടര്‍മാരാണുള്ളത്. 12,386 പുരുഷന്മാരും 12,711 സ്ത്രീകളും. ആകെ 31 വാര്‍ഡുകള്‍. 11.25 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണ്ണം. കോണ്‍ഗ്രസ് 13, സിപിഎം എട്ട്, സിപിഐ അഞ്ച്, മുസ്ലീം ലീഗ് ഒന്ന് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില. വനിതാ ചെയര്‍പേഴ്‌സണായിരിക്കും ഇനി അങ്ങോട്ട് ഏലൂരിനെ നയിക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷം രാഷ്‌ട്രീയമായ അസ്ഥിരതയായിരുന്നു കോണ്‍ഗ്രസ്സ് ഭരണത്തിന്റെ മുഖമുദ്ര. മൂന്ന തവണ ചെയര്‍പേഴ്‌സണ്‍ സ്ഥാനം മാറി. ഒരു സ്ത്രീയടക്കം മൂന്ന് പേരാണ് നേതൃസ്ഥാനത്ത് വന്നത്. ലിസി ജോര്‍ജ്ജ്, ജോസഫ് ആന്റണി, പി.എം. അയൂബ് എന്നിവര്‍. അടിക്കടി ചെയര്‍പേഴ്‌സണ്‍മാരെ മാറ്റിയതും ഏലൂര്‍ നിവാസികള്‍ക്ക് തുണയായില്ല. കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണം തുടര്‍ന്ന് പോന്നു. ഇപ്പോള്‍ ഭരണ നേതൃത്വത്തില്‍ മൂന്ന് ബിജെപി കൗണ്‍സിലര്‍മാരുണ്ട്. ഗിരിജ ബാബു, പി.വി സുഭാഷ്, എസ്.ഷാജി. ഇതില്‍ ഗിരിജ ബാബു പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും അംഗമാണ്. ഇത്തവണത്തെ മത്സരത്തില്‍ ശക്തമായ സാന്നിധ്യമാകാനാണ് ബിജെപി ശ്രമിക്കുന്നത്. 18 സീറ്റുകള്‍ ഉറപ്പാണെന്നാണ് ബിജെപി ക്യാമ്പില്‍ നിന്നുള്ള വിവരം. കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന മുന്നേറ്റവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇതോടൊപ്പം കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് യുഡിഎഫ് പോര് മുറുകുന്നതും അതുവഴി വികസന പദ്ധതികള്‍ ഓരോന്നായി മുടങ്ങുന്നതും ബിജെപിക്ക് അനുകൂല ഘടകമാണ്.

മാലിന്യമാണ് ഏലൂരിലെ എക്കാലത്തെയും ചര്‍ച്ചാവിഷയം. മാലിന്യ നീക്കം നിലച്ച് 150 ദിവസം പിന്നിട്ടിട്ടാണ് മാലിന്യം അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്. ഇതിന് കുറച്ചൊന്നുമല്ല നഗരസഭ പഴി കേട്ടത്. ഏലൂര്‍ പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് അപ്രത്യക്ഷമായ വാര്‍ത്ത ‘ജന്മഭൂമി’യാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതും നഗരസഭയില്‍ വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. പണി തീരാത്ത കമ്മ്യൂണിറ്റി സെന്റര്‍ഷോപ്പിങ് കോംപ്ലക്‌സ് പ്രശ്‌നവും ഏലൂരില്‍ വിവാദങ്ങളുണ്ടാക്കി. മഞ്ഞുമ്മല്‍ വെര്‍മ്മി കമ്പോസ്റ്റ് പ്ലാന്റ് അടച്ചുപൂട്ടി. പട്ടികജാതിക്കാര്‍ തിങ്ങിനിറഞ്ഞ ഏലൂരിലെ കുഴിക്കണ്ടം പ്രദേശത്ത് മാലിന്യം കൊണ്ടു തള്ളി. പഞ്ചായത്ത് സ്ഥാപിച്ച മുഴുവന്‍ വേസ്റ്റ് ബിന്നുകളും കോണ്‍ഗ്രസ് എടുത്തുമാറ്റി. പകരം വച്ചതുമില്ല. മാലിന്യം രൂക്ഷമായപ്പോള്‍ ജെസിബി കൊണ്ടുവന്ന് മാലിന്യങ്ങള്‍ റോഡില്‍ തന്നെ കുഴികുത്തി മൂടാന്‍ നഗരസഭ ശ്രമിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രശ്‌നം രൂക്ഷമായതാണ് ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അബുബേക്കറുടെ രാജിയില്‍ കലാശിച്ചതും.

ഫണ്ട് വിനിയോഗത്തില്‍ നഗരസഭ പലവട്ടം പിന്നോക്കം പോയതിന് വിമര്‍ശനങ്ങള്‍ നേരിട്ടു. തൊഴിലുറപ്പ് പദ്ധതി നാമമാത്രമായി, സ്ത്രീശാക്തീകരണം, പൈതൃത സംരക്ഷണം, പട്ടികജാതി/ വര്‍ഗ ക്ഷേമപദ്ധതികള്‍ എന്നിവയും തകര്‍ന്നു. പഞ്ചായത്ത് ഭരണകാലത്ത് നടപ്പിലാക്കിയ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യുഡിഎഫ് ഉപേക്ഷിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.