Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആറില്‍ നിന്ന് അറുപതിലേക്ക്; ബിജെപി മുന്നേറ്റത്തില്‍ പതറി മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 10:49 pm IST
inThiruvananthapuram

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബിജെപി ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുന്നതെവിടെ എന്നതിന് എതിരാളികള്‍ പോലും സമ്മതിക്കുന്നത് തിരുവനന്തപുരം എന്നാണ്. പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയില്‍ അദ്ഭുതം കാണിക്കും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലും അരുവിക്കരയിലും നേടിയ രാഷ്ടീയവിജയം തന്നെയാണ് ഈ വിലയിരുത്തലിന് കാരണം. അതിന് അടിവരയിടുന്നതാണ് തദ്ദേശതെരഞ്ഞെടുപ്പിനായി ബിജെപി ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍. അരുവിക്കര തെരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ ആത്മവിശ്വാസം കുറച്ചൊന്നുമല്ല പാര്‍ട്ടിയെ പ്രവര്‍ത്തന സജ്ജമാക്കിയത്. ഒത്തുപിടിച്ചാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാമെന്ന വിശ്വാസം പ്രബലമായി. അതിനുള്ള ശക്തമായ സംഘടനാപ്രവര്‍ത്തനമായിരുന്നു പിന്നീട്.

മണ്ഡലങ്ങളെ സാധ്യതയുടെ അടിസ്ഥാനത്തില്‍ തിരിച്ചു. അനായാസം ജയിക്കാവുന്നവ, ജയിക്കാവുന്നവ, പ്രതീക്ഷിക്കാവുന്നവ, ബുദ്ധിമുട്ടുള്ളവ എന്നിങ്ങനെ തിരിച്ച മണ്ഡലങ്ങളുടെ ചുമതല ഓരോ മുതിര്‍ന്ന നേതാവിനു നല്‍കുകയും ചെയ്തു. സ്ഥാനാര്‍ഥികളെക്കുറിച്ച് മുന്‍കൂട്ടി തീരുമാനം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, ഇടവിട്ട വിലയിരുത്തലുകള്‍, രാഷ്‌ട്രീയ വിശദീകരണയോഗങ്ങള്‍ എന്നിവയൊക്കെ ക്രമബന്ധിതമായി നടന്നു. തെരഞ്ഞടുപ്പ് പ്രഖ്യാപിക്കും മുമ്പേ തിരുവനന്തപുരത്ത് സര്‍വ്വ സജ്ജമായ പാര്‍ട്ടി ബിജെപി മാത്രമായിരുന്നു.

തുടര്‍ന്നാണ് ആറില്‍ നിന്ന് അറുപതിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി നഗരസഭയില്‍ മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. നൂറ് അംഗ നഗരസഭയില്‍ ബിജെപിക്ക് ആറ് അംഗങ്ങളാണ് ഇപ്പോഴുള്ളത്. അത് അറുപതാക്കുക എന്നതാണ് മുദ്രാവാക്യം. അത് ഒരിക്കലും അസാധ്യമല്ലെന്ന് രാഷ്ടീയ കാലാവസ്ഥയും കണക്കുകളും ചൂണ്ടികാട്ടി വിലയിരുത്തുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ നഗരസഭയിലെ 64 വാര്‍ഡുകളില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അതില്‍ കുറെ വോട്ടുകള്‍ രാജഗോപാലിന്റെ വ്യക്തിത്വത്തിന് കിട്ടിയ വോട്ടാണെങ്കിലും പുതിയ രാഷ്ടീയ കാലാവസ്ഥ നേട്ടം നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിയും. വിഴിഞ്ഞം പദ്ധതിയും കഴക്കൂട്ടം ബൈപ്പാസ് വികസനം എന്നിവയും ബിജെപിക്ക് വോട്ടു നേടിക്കൊടുക്കും. ഏറ്റവും ഒടുവില്‍ ഉരുത്തിരിഞ്ഞ രാഷ്ടീയ സാഹചര്യം ബിജെപിയുടെ പ്രതീക്ഷയ്‌ക്ക് കൂടൂതല്‍ ശക്തിപകരുന്നു.

ആറില്‍ നിന്ന് അറുപതിലേക്കെന്ന മുദ്രാവാക്യവുമായി ബിജെപി മുന്നേറുമ്പോള്‍ ഇരു മുന്നണികളും പ്രതിരോധത്തിലും പതര്‍ച്ചയിലുമാണ്. മുന്നര പതിറ്റാണ്ടായി ഭരണത്തിലിരിക്കുന്ന സിപിഎം ഭരണം നഷ്ടപ്പെട്ടു എന്ന ഉറപ്പോടെയാണ് മത്സരത്തിന് തയ്യാറാകുന്നത്. ഏറ്റവും മോശം എന്ന പേരുമായി ഭരണം ഒഴിയുന്ന മേയര്‍ക്കെതിരെ സിപിഎം എംഎല്‍എ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. നഗരത്തെ ചവറുകൂനയാക്കിയതും നഗരസഭയെ അഴിമതിയുടെ കേന്ദ്രമാക്കിയതും ഒഴിച്ചാല്‍ ഒന്നും ചെയ്യാനാകാത്ത മേയര്‍ മത്സരരംഗത്തുനിന്നുതന്നെ പേടിച്ചോടിയിരിക്കുകയാണ്. പല വാര്‍ഡുകളിലും നല്ല സ്ഥാനാര്‍ഥികളെ കിട്ടാനില്ലാതെ ഇടതുമുന്നണി വിഷമിക്കുന്നു എന്നത് അവരുടെ അവസ്ഥ വ്യക്തമാക്കുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതി ഭരണവും വര്‍ഗീയ പ്രീണനവും തിരുവനന്തപുരം നഗരസഭയില്‍ തിരിച്ചടി നല്‍കും. സിപിഎം ജയിക്കരുതെന്നു കരുതി നേരത്തെ കോണ്‍ഗ്രസിന് വോട്ടു ചെയ്തിരുന്ന വലിയൊരു വിഭാഗം ഇത്തവണ ബിജെപിക്കാവും വോട്ടിടുക. തീരദ്ദേശ പ്രദേശങ്ങളിലെ ചില സീറ്റുകളൊഴികെ ഒരിടത്തും സീറ്റ് ഉറപ്പെന്നു പറയാന്‍ യുഡിഎഫിനാകില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.