കൊല്ലം: ലോക മാനസികാരോഗ്യദിനമായ ഒക്‌ടോബര്‍ പത്തിന് അയത്തില്‍ മെഡിട്രിന ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ട്രാക്ക് ആന്‍ഡ് ട്യൂണ്‍ എന്ന പേരില്‍ സൗജന്യ മാനസികാരോഗ്യ സെമിനാറും സൗജന്യ കൗണ്‍സിലിംഗും നടത്തും. മെഡിട്രിന ക്യാമ്പസില്‍ രാവിലെ പത്തുമുതല്‍ ഉച്ചക്ക് ഒന്നുവരെ നടക്കുന്ന ക്യാമ്പില്‍ കുട്ടികളിലെ പഠനവൈകല്യങ്ങളുടെയും പെരുമാറ്റ വൈകല്യങ്ങളുടെയും ചികിത്സയില്‍ വിദഗ്‌ദ്ധയായ മനശ്ശാസ്ത്രജ്ഞ ബേബി സജിനി റൗഫ് സംബന്ധിക്കും. സൗജന്യ രജിസ്‌ട്രേഷന് 81296 01014, 0474- 2721111 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
















