കോട്ടയം: ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഇടത്-വലതു മുന്നണികള്‍ക്ക് ജനങ്ങള്‍ വോട്ട് നല്‍കില്ലെന്ന് കേരളാാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ് പറഞ്ഞു.
അഴിമതി നടത്തുന്ന മുന്നണിയും അവര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ പോലും തയ്യാറാകാത്ത പ്രതിപക്ഷവുംഇനി ഭരണത്തില്‍ വരാന്‍ കേരളത്തിലെ ജനങ്ങള്‍ സമ്മതിക്കില്ല. ശക്തമായ മൂന്നാം മുന്നണിക്കായി ജനങ്ങള്‍ താല്‍പര്യത്തോടെ കാത്തിരിക്കുകയാണ്. എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് പോലുള്ള സംഘടനകളും, ക്രിസ്ത്യന്‍ മുസ്ലീം വിഭാഗങ്ങളും ജാതിമത വ്യത്യാസം കൂടാതെ അത്തരം മുന്നണിയെ സ്വാഗതം ചെയ്യും. വരുംദിനങ്ങള്‍ അങ്ങനെയുള്ള ഒരു ജനകീയ മുന്നേറ്റത്തിന്റേതാണെന്നും പി.സി.തോമസ് പറഞ്ഞു.
















