കൊല്ലം: കലാകാരന്‍മാരുടെ സര്‍ഗാത്മകത പ്രകടിപ്പിക്കാനുതകുന്ന സാംസ്‌ക്കാരിക കേന്ദ്രങ്ങമായി കൊല്ലത്തെ ആര്‍ട് ഗ്യാലറി മാറണമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആശ്രാമത്തെ എട്ട് പോയിന്റ് ആര്‍ട് ഗ്യാലറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പി.കെ.ഗുരുദാസന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
കെ.എന്‍.ബാലഗോപാല്‍ എംപി, ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍, ഡോ.ശൂരനാട് രാജശേഖരന്‍, കെ.കരുണാകരന്‍പിള്ള, എന്‍.ജയചന്ദ്രന്‍, കല്ലട ഗിരീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.ഓമന, ഡിടിപിസി സെക്രട്ടറി കെ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
ആര്‍ട് ഗ്യാലറിയില്‍ 20 കലാകാരന്‍മാര്‍ പങ്കെടുക്കുന്ന 20 ദിവസം നീളുന്ന പെയിന്റിങ് എക്‌സിബിഷന്‍ ഒരുക്കിയിട്ടുണ്ട്.
















