കുന്നത്തൂര്‍: കേന്ദ്രഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കോണ്‍ഗ്രസ്സ് പരിപാടിയാക്കി മാറ്റി. പോരുവഴി മയ്യത്തുംകര ജംഗ്ഷനില്‍ കേന്ദ്രഫണ്ടായ 5,62,000 രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടന ചടങ്ങാണ് ഖദറുകാര്‍ കൈയേറിയത്. ലൈറ്റിന്റെ ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപി നിര്‍വഹിച്ച ശേഷം നടന്ന പൊതുസമ്മേളനം പദ്ധതിയുമായി യാതൊരു ബന്ധവുമില്ലാത്ത കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റാണ് ഉദ്ഘാടനം ചെയ്തത്. അധ്യക്ഷത വഹിച്ചതാകട്ടെ പോരുവഴി കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റും. പ്രോട്ടോക്കോള്‍ പ്രകാരം അദ്ധ്യക്ഷത വഹിക്കേണ്ടത് പഞ്ചായത്ത് പ്രസിഡന്റോ അതിന്റെ അഭാവത്തില്‍ വാര്‍ഡംഗമോ ആണ്. എന്നാല്‍ അത് ലംഘിച്ചാണ് ഈ പ്രഹസനപരിപാടി. പേരിന് പഞ്ചായത്തംഗത്തെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയെന്ന് മാത്രം.
















