Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നാടിനെ ഇളക്കി മറിച്ച് ബിജെപി പദയാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2015, 12:44 pm IST
inKollam

കൊല്ലം: നാടിനെ ഇളക്കി മറിച്ച് ബിജെപി പദയാത്രകള്‍ മുന്നേറി. മാറ്റത്തിനായി ദാഹിക്കുന്ന ജനതക്ക് മുന്നില്‍ പാര്‍ട്ടിയുടെ വികസന രാഷ്‌ട്രീയം വ്യക്തമാക്കിയപ്പോള്‍ ഇടതുവലതുമുന്നണികളുടെ പൊള്ളത്തരങ്ങളും കാപട്യവും ജനമനസുകളില്‍ ചിന്താതരംഗമായി. കേരള സര്‍ക്കാരിന്റെ അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനുമെതിരെ ബിജെപി നേതൃത്വത്തില്‍ നടത്തിയ പദയാത്രകള്‍ക്ക് വമ്പിച്ച വരവേല്‍പ്പാണ് ഓരോ സ്വീകരണസ്ഥലത്തും ലഭിച്ചത്. കൊല്ലം നഗരത്തില്‍ മണ്ഡലം പ്രസിഡന്റ് അഡ്വ.വിനോദ് പദയാത്ര നയിച്ചു

കരുനാഗപ്പള്ളി: ക്ലാപ്പനയില്‍ ശ്രീനാഗേഷിന്റെ നേതൃത്വത്തില്‍ നടന്ന പദയാത്ര മണാടിമുക്കില്‍ സമാപിച്ചു. ഓച്ചിറയില്‍ വിജയന്റെ നേതൃത്വത്തില്‍ തോപ്പില്‍ മുക്കില്‍ നിന്നുമാരംഭിച്ച യാത്ര വവ്വാക്കാവില്‍ സമാപിച്ചു. കുലശേഖരപുരത്ത് വേണുസ്വരാജിന്റെ നേതൃത്വത്തില്‍ കുറുങ്ങുപള്ളിയില്‍ നിന്നുംമാരംഭിച്ച പദയാത്ര വള്ളിക്കാവില്‍ സമാപിച്ചു. തഴവയില്‍ വിമലിന്റെ നേതൃത്വത്തില്‍ കുതിരപ്പന്തിയില്‍ നിന്നുമാരംഭിച്ച പദയാത്ര കുറ്റിപ്പുറത്ത് സമാപിച്ചു. തൊടിയൂരില്‍ ഉണ്ണികൃഷ്ണപിള്ളയുടെ നേതൃത്വത്തിലാരംഭിച്ച പദയാത്ര മുരുകാലയം ജംഗ്ഷനില്‍ സമാപിച്ചു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പദയാത്രയില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ചൂനാട്, സ്റ്റേറ്റ് കൗണ്‍സിലംഗം എന്‍.ഉത്തമന്‍, സംസ്ഥാന സമിതിയംഗം ശങ്കരന്‍കുട്ടി, ജില്ലാ ജനറല്‍സെക്രട്ടറി മാലുമേല്‍ സുരേഷ്, മണ്ഡലം പ്രസിഡന്റ്അനില്‍ വാഴപ്പള്ളി ബി.ശശി, അനൂപ് തോട്ടത്തില്‍, രാധാകൃഷ്ണപിള്ള, ആര്‍.രാജന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ജില്ലാ വൈസ്പ്രസിഡന്റ് കണ്ണാട്ട് രാജു നയിച്ച പദയാത്ര തൃക്കണ്ണമംഗല്‍ നിന്നാരംഭിച്ച് കൊട്ടാരക്കരയില്‍ സമാപിച്ചു. നെടുവത്തൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ്’ഭാസ്‌കരന്‍പിള്ളയുടെ നേതൃത്വ ത്തില്‍ നടന്ന പദയാത്ര പുത്തൂരില്‍ ബിജെപി നേതാവ് മാലയില്‍ അനില്‍ ഉദ്ഘാടനം ചെയ്തു. യാത്ര നെടുവത്തൂര്‍ പ്ലാമൂട് ജംഗ്ഷനില്‍ സമാപിച്ചു. സമാപന സമ്മേളനം വയ്‌ക്കല്‍ മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം കണ്‍വീനര്‍ അമ്പലക്കര രമേശ്, ബിജുദാസ്, ജയകുമാര്‍, രാജഗോപാല്‍, രമേശ് എന്നിവര്‍ നേതൃത്വം നല്‍കി.

മേലില: ബിജെപിക്ക് ഭരണം മേലിലക്ക് വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തി പഞ്ചായത്ത് സമിതി പ്രസിഡന്റ് വി.മുരളി യദുകുലം നയിച്ച പരിവര്‍ത്തനപദയാത്ര പഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലെ മേലിലയില്‍ നിന്നും ആരംഭിച്ച് വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി ചെങ്ങമനാട് ജംഗ്ഷനില്‍ സമാപിച്ചു ഉദ്ഘാടനം മണ്ഡലം ജനറല്‍ സെക്രട്ടറി വില്ലൂര്‍ സന്തോഷ് നിര്‍വഹിച്ചു. സമാപനസമ്മേളനം ബിജെപി സംസ്ഥാനസമിതി അംഗം അശ്വിനിദേവ് ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ സ്ഥലങ്ങളില്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി, യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് രമേശ് മേലില, ബിജെപി ജില്ലാകമ്മിറ്റി അംഗം മല്ലിക ചേത്തടി, എന്‍.രാമചന്ദ്രന്‍പിള്ള, ടി.മോഹനന്‍, തങ്കപ്പന്‍പിള്ള, ബിജു, പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു. വെട്ടിക്കവലയില്‍ പ്രസിഡന്റ് എം.സി.അജിശേഖര്‍ നയിച്ച പദയാത്ര ഗാന്ധിഗ്രാമില്‍ നിന്നാരംഭിച്ച് സദാനന്ദപുരത്ത് സമാപിച്ചു. സമാപനസമ്മേളനം സംസ്ഥാന സമിതി അംഗം ഡി.അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ സുരേഷ്ബാബു, സജീവ് നിരപ്പുവിള, വിജയകുമാര്‍, സേതുനെല്ലിക്കോട്, ഇരണൂര്‍ രതീഷ്, സുശീലന്‍,വിജയന്‍പിള്ള, വിനോദ് കോക്കാട്, അജിത്കുമാര്‍, സന്തോഷ് എന്നിവര്‍ സംസാരിച്ചു.

എഴുകോണില്‍ പ്രസിഡന്റ് കാക്കകോട്ടൂര്‍ മുരളി നയിച്ച യാത്ര മണ്ഡലം ട്രഷറര്‍ എഴുകോണ്‍ ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. നേതാക്കളായ വയ്‌ക്കല്‍ സോമന്‍, കെ.ആര്‍.രാധാകൃഷ്ണന്‍, ആര്‍.വേണു, ശ്രീനിവാസന്‍, സാബു, ഫിലിപ്പ് പണിക്കര്‍, ഉണ്ണി പുതുശ്ശേരികോണം, മനു എന്നിവര്‍ സംസാരിച്ചു.

ഉമ്മന്നൂരില്‍ തേവന്നൂര്‍ ഹരി നയിച്ച പദയാത്ര വയ്‌ക്കലില്‍ സമാപിച്ചു. സമാപനസമ്മേളനം കര്‍ഷകമോര്‍ച്ച സംസ്ഥാനഉപാധ്യക്ഷന്‍ ആയൂര്‍ മുരളി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ജനറല്‍സെക്രട്ടറി രവീന്ദ്രന്‍പിള്ള അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ അമ്പലക്കര രമേശ്,വയ്‌ക്കല്‍സോമന്‍, അണ്ടൂര്‍ രാധാകൃഷ്ണന്‍, രാജീവ്, നാഗപ്പന്‍, എം.എസ്.ബൈജു, പ്ലാപ്പള്ളി ഷാജീവ് എന്നിവര്‍ സംസാരിച്ചു.

കുന്നത്തൂര്‍: കുന്നത്തൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി പദയാത്ര നടത്തി, പോരുവഴിയിലെ പദയാത്ര അനി കുറുപ്പ് നയിച്ചു. വിവിധ സ്ഥലങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ ടി.കലേശന്‍, രാജേന്ദ്രന്‍, പി.എസ്.ഗോപകുമാര്‍, പൂന്തോട്ടം സത്യന്‍ എന്നിവര്‍ സംസാരിച്ചു. നമ്പൂരേത്ത് തുളസി, ജി.പ്രദീപ്കുമാര്‍, കെ.സജീവ്, രഞ്ചിത്ത്, സന്തോഷ്, രാജന്‍പിള്ള, ശ്രീകല എന്നിവര്‍ സംസാരിച്ചു. ശൂരനാട് തെക്ക് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ നടന്ന പദയാത്ര കിടങ്ങയം മോഹനന്‍പിള്ള നയിച്ചു. സമാപന സമ്മേളനം ബിജെപി ദക്ഷിണമേഖല സംഘടനാ സെക്രട്ടറി ജി.ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തി. കിടങ്ങയം സോമന്‍, ഡി.സുഗതന്‍, മധുകുമാര്‍, കേരളദിനചന്ദ്രന്‍, മധുസൂദനന്‍പിള്ള, ജിതിന്‍ദേവ്, വാമദേവന്‍പിള്ള, മുരുകേശ്, എന്നിവര്‍ പങ്കെടുത്തു.

പെരിനാട്: പഞ്ചായത്തില്‍ നടന്ന പദയാത്രയില്‍ ആയിരങ്ങളാണ് പങ്കെടുത്ത്. പഞ്ചായത്ത് സമിതി പ്രസിഡന്റ് ഇടവട്ടം വിനോദ് നയിച്ച പദയാത്രയുടെ സ്വീകരണ യോഗങ്ങളില്‍ ബിജെപി ജില്ലാ ജന.സെക്രട്ടറി വെള്ളിമണ്‍ദിലീപ്, ആഡ്വ.ജി.ഗോപകുമാര്‍, എന്നിവര്‍ സംസാരിച്ചു. അഡ്വ.ജെ.പത്മകുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. മഠത്തില്‍ സുനില്‍, ഉമേഷ്, അനീഷ് വെള്ളിമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൊറ്റങ്കര: പഞ്ചായത്ത് സമിതിയുടെ പദയാത്ര പേരൂരില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ സുനില്‍കുമാര്‍ തട്ടാര്‍കോണത്തിനെ സ്വീകരിച്ച് കൊണ്ട് മണ്ഡലം ജനറല്‍ സെക്രട്ടറി സുകുമാരന്‍ സംസാരിച്ചു. രമേശന്‍, രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ബിജെപി ജില്ലാ സെക്രട്ടറി സുജിത്ത് സുകുമാരന്‍ നയിച്ച പദയാത്ര കരിക്കോട് സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ബിജെപി സംസ്ഥാന വക്താവ് വി.വി.രാജേഷ് സംസാരിച്ചു.

ഇളമ്പള്ളൂരില്‍ നടന്ന പദയാത്രയില്‍ തപസ്യ ജില്ലാ പ്രസിഡന്റ് പട്ടത്താനം രാധാകൃഷ്ണന്‍ സംസാരിച്ചു. കൊല്ലം മണ്ഡലം പ്രസിഡന്റ് വിനോദ് നയിച്ച പദയാത്രക്ക് വാടി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വന്‍സ്വീകരണമാണ് ലഭിച്ചത്. അഞ്ചാലുംമൂട്ടില്‍ നടന്ന സ്വീകരണയോഗത്തില്‍ ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് രഞ്ചന്‍ സംസാരിച്ചു. അംബു, മഹേഷ്, അഡ്വ.അനുരൂപ്, സദാശിവന്‍, സജു എന്നിവര്‍ നേതൃത്വം നല്‍കി. കുരീപ്പുഴയില്‍ നടന്ന സമാപനസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി നാരായണന്‍ നമ്പൂതിരി സംസാരിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എസ്.ദിനേഷ്‌കുമാര്‍ നയിച്ച പദയാത്രക്ക് കാവനാട് ജംഗ്ഷനില്‍ വമ്പിച്ച സ്വീകരണം നല്‍കി.

ചാത്തന്നൂര്‍: ബിജെപി ചാത്തന്നൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര നടത്തി കളിയാക്കുളത്ത് നിന്നും ആരംഭിച്ച പദയാത്ര മണ്ഡലം ജനറല്‍സെക്രട്ടറി എസ്.പ്രശാന്ത് പഞ്ചായത്ത് സമിതി പ്രസിഡന്റ് കളിയാക്കുളം ഉണ്ണിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതിയംഗങ്ങളായ ചാത്തന്നൂര്‍ സുരേഷ്, ബീനാരാജന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ബിജു കൊച്ചമ്പനാട്, മണ്ഡലം സെക്രട്ടറി ശ്യാമള ശശിധരന്‍, ഗ്രാമപഞ്ചായത്ത് അംഗം കോയിപ്പാട് സജീവ്, ബിഎംഎസ് മേഖലാ സെക്രട്ടറി ചാത്തന്നൂര്‍ വിനോദ് എന്നിവര്‍ വിവിധ യോഗങ്ങളില്‍ സംസാരിച്ചു. പഞ്ചായത്ത് സമിതി ഭാരവാഹികളായ മീനാട് ഉല്ലാസ്.ശരത്ചന്ദ്രന്‍,അനില്‍ പാട്ടുപണ,ബി.എം.എസ് പഞ്ചായത്ത് സമിതി പ്രസിഡന്റ് ഏറം രാജു, മോഹന്‍ജി, വരിഞ്ഞം ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്തിലെ ഓരോ വാര്‍ഡിലും സഞ്ചരിച്ച് മീനാട് അവസാനിച്ചു. സമാപന സമ്മേളനം ബിജെപി ദക്ഷിണ മേഖലാ സെക്രട്ടറി പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു.കളിയാക്കുളം ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍വച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കോയിപ്പാട് സജീവിനെയും ബീനാരാജനെയും അനുമോദിച്ചു. മണ്ഡലം ജനറല്‍ െസക്രട്ടറിമാരായ ശ്രീകുമാര്‍ എസ്.പ്രശാന്ത്, ജില്ലാസമിതിയംഗം സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ചവറ: ബിജെപി ചവറ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്കും എല്‍ഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിനുമെതിരെ എല്ലാ പഞ്ചായത്തിലും സന്ദേശ പദയാത്ര നടന്നു. തെക്കുംഭാഗത്ത് സുധീഷ് നയിച്ച പദയാത്ര വലിയനട ക്ഷേത്രമൈതാനിയില്‍ മണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വൈകിട്ട് നടക്കാവില്‍ നടന്ന സമാപന സമ്മേളനയോഗത്തില്‍ ബി.ജെ.പി സംസ്ഥാന വക്താവ് വി.വി.രാജേഷ് സംസാരിച്ചു. എല്‍ഡിഎഫ്-യുഡിഎഫ് ബന്ധം ഈ രാജ്യത്തിന് ആപത്താണെന്നും നവോത്ഥാനനായകന്‍മാരെ അധിക്ഷേപിക്കുന്ന സിപിഎം നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാഷ്‌ട്രീയപാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്ക് വന്ന നൂറുകണക്കിന് പ്രവര്‍ത്തകരെ അദ്ദേഹം ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തേവലക്കര രാജീവ്, രതീഷ്, ശിവപ്രസാദന്‍ പിളള, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

തേവലക്കരയില്‍ ഓമനക്കുട്ടന്‍പിള്ള നയിച്ച യാത്ര ജില്ലാ വൈസ് പ്രസിഡന്റ് മാമ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പന്മനയില്‍ പരമേശ്വരന്‍ നയിച്ച യാത്ര തേവലക്കര രാജീവന്‍ ഉദ്ഘാടനം ചെയ്തു. ചവറയില്‍ ശങ്കരനാരായണപിളള നയിച്ച യാത്ര അഞ്ജനാ സുരേഷ് ഉദ്ഘാടനം ചെയ്തു. നീണ്ടകരയില്‍ സജീവ് കുമാര്‍ നയിച്ച യാത്ര അപ്പുക്കുട്ടക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.