കറുകച്ചാല്‍ : വെള്ളികുന്ന് പട്ടികജാതി സെറ്റില്‍മെന്റു കോളനിയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി കെട്ടിടം ഏതു നിമിഷവും നിലം പൊത്തുമെന്ന അവസ്ഥയില്‍. കുട്ടികള്‍ക്കും കോളനി നിവാസികള്‍ക്കും ഇത് ഭീഷണിയാണെന്നു കോളനിയില്‍ ചേര്‍ന്ന പൊതുയോഗം കുറ്റപ്പെടുത്തി. പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും പ്രദേശത്തെ വഴിവിളക്കുകള്‍ തെളിയിക്കണമെന്നും കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി വി.ആര്‍ വിജയ കുമാര്‍ (കണ്‍വീനര്‍) വി.വി സന്തോഷ് (ജോ. കണ്‍വീനര്‍) വി.സി സുരേഷ് (സെക്രട്ടറി), വി.എസ് അനില്‍ കുമാര്‍ (ജോ.സെക്ര) കെ മധു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
യാ
















