കൊല്ലം: ക്വയിലോണ്‍ മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്ലാറ്റിനം ജൂബിലി ആഘോഷം നാളെ വൈകുന്നേരം 4.30ന് കഴ്‌സണ്‍ റോഡിലുള്ള സുമംഗലി കല്യാണമണ്ഡപം ഹാളില്‍ നടക്കും.
പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ്.രമേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. ഹണിബെഞ്ചമിന്‍ മുഖ്യപ്രഭാഷണം നടത്തും.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം യോഗത്തില്‍ പങ്കെടുക്കുന്ന വിവിധ രാഷ്‌ട്രീയ സാംസ്‌കാരിക വ്യാപാരി നേതാക്കള്‍ നിര്‍വഹിക്കും. നേതാജി ബി രാജേന്ദ്രന്‍, എംഎച്ച് നിസാമുദ്ദീന്‍, കെ.വെമ്പാറെഡ്ഡി, എഎ സലീം അനസ്, ആര്‍.ചന്ദ്രശേഖരന്‍, ആന്റണി റോഡ്ട്രിക്‌സ്, കെ.എം.തമ്പി, ജി.ശ്രീകേശ് പൈ, രക്ഷാധികാരികളായ എസ്.ഗോപാലപൈ, വി.നാരായണ റെഡ്യാര്‍, എം.വെങ്കിട്ടനാരായണന്‍, എസ്.സുഗതന്‍, പി.കെ. സുധാകരന്‍പിള്ള, ഇ.പളനിസ്വാമി ഗൗണ്ടര്‍, ഡോ.ബി.എ.രാജാകൃഷ്ണന്‍, എംഎസ്ബാബു എന്നിവര്‍ സംസാരിക്കും.
















