കൊച്ചി: അഖിലേന്ത്യ കമ്മിറ്റി തീരുമാന പ്രകാരം ബിജെപി സംഘടിപ്പിച്ചിട്ടുള്ള അംഗത്വ പരിശീലന പരിപാടിയുടെ ഭാഗമായി 3 മുതല്‍ 11 വരെ ജില്ലയില്‍ നിയോജകമണ്ഡല തലത്തില്‍ പഠന ശിബിരങ്ങള്‍ നടക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് അറിയിച്ചു. കുന്നത്തുനാട്, പറവൂര്‍, അങ്കമാലി നിയോജകമണ്ഡലം ക്യാമ്പുകള്‍ 3,4 തിയതികളിലും പിറവം, ആലുവ, വൈപ്പിന്‍ ക്യാമ്പുകള്‍ 4,5 തീയതികളിലും എറണാകുളം 6,7, തൃപ്പൂണിത്തുറ, കൊച്ചി, തൃക്കാക്കര, മൂവാറ്റുപുഴ ക്യാമ്പുകള്‍ 10,11 തീയതികളിലും, കളമശ്ശേരി മണ്ഡലത്തില്‍ 7,8 തീയതികളിലും ക്യാമ്പ് നടക്കും. നൂറ് മെമ്പര്‍മാരെ ചേര്‍ത്ത സജീവാംഗങ്ങളും പ്രത്യേക ക്ഷണിയ്‌ക്കപ്പെടുന്ന 25 പേരുമാണ് ക്യാമ്പില്‍ പങ്കെടുക്കേണ്ടവര്‍. 25 മണിക്കൂര്‍ ആണ് സമയം. പാര്‍ട്ടി ചരിത്രം, അടിസ്ഥാനതത്വം, ഗവ.നേട്ടങ്ങള്‍, തെരഞ്ഞെടുപ്പ്, പരിവാര്‍ സങ്കല്പം, രാജ്യം നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളെകുറിച്ച് സംസ്ഥാന ജില്ലാ നേതാക്കള്‍ ക്ലാസ്സുകളെടുക്കും.
















