പുനലൂര്‍: മോഷണശ്രമത്തിനിടെ മൂന്നംഗസംഘം പോലീസിന്റെ പിടിയിലായി. വാളക്കോട് കൊപ്പാറ പുത്തന്‍വീട്ടില്‍ കാസറ്റ് കുമാര്‍ എന്നുവിളിക്കുന്ന അജയകുമാര്‍(42), കുണ്ടറ പെരുമ്പുഴ ചാരുവിള പുത്തന്‍വീട്ടില്‍ ഓട്ടോ കബീര്‍ എന്നു വിളിക്കുന്ന കബീര്‍(48), ഇടമണ്‍ വെളിമല ഷാജി മന്‍സിലില്‍ പത്തുപൈസ ഷാജി എന്നുവിളിക്കുന്ന ഷാജി എന്നിവരെയാണ് പുനലൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം മോഷണ ശ്രമം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സ്ഥിരം മോഷ്ടാക്കളാണെന്ന് പോലീസ് പറഞ്ഞു. കുണ്ടറ ,കൊല്ലം, പുനലൂര്‍മേഖലകളില്‍ നിരവധി കേസുകളിലും പ്രതികളാണ്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.
















