കോട്ടയം: സഹോദയയുടെ ആഭിമുഖ്യത്തില്‍ സിബിഎസ്ഇ കലോത്സവം സര്‍ഗ്ഗസംഗമം ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 10,15,16,17 തീയതികളിലായി നടക്കുന്ന കലോത്സവത്തില്‍ ജില്ലയിലെ 96 സ്‌കൂളുകളില്‍നിന്നായി ആറായിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്‌ക്കും. നാലുവിഭാഗങ്ങളിലായി 140 ഇനങ്ങളില്‍ 22 വേദികളിലായി മത്സരങ്ങള്‍ നടക്കും. 15ന് രാവിലെ 10ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പത്രസമ്മേളനത്തില്‍ സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ്ജും, സെക്രട്ടറി ഫാ. ബനഡിക്ട് കണയന്റെയത്ത്, ഫാ. സ്‌കറിയ എതിരേറ്റ്, ബിജോ റ്റി.സി. തുടങ്ങിയവര്‍ പങ്കെടുത്തു.
















