Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ രണ്ടു മണിക്കൂര്‍ സെക്രട്ടേറിയറ്റ് പരിസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 11:16 pm IST
in Thiruvananthapuram

മണ്ണിനായി വിണ്ണിലേക്ക്; ഭൂമി ആവശ്യപ്പെട്ട് ചെങ്ങറയിലെ സമരക്കാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറിയപ്പോള്‍. സെക്രട്ടേറിയറ്റിലെ ദേശീയ പതാകയെക്കാള്‍ ഉയരത്തിലായിരുന്നു സമരക്കാര്‍. തിരിച്ചിറങ്ങുന്ന പ്രവര്‍ത്തകന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരം ഇന്നലെ രാവിലെ രണ്ടുമണിക്കൂര്‍ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍. ശ്വാസമടക്കിപ്പിടിച്ച് ജില്ലാ ഭരണകൂടവും പോലീസും. എസ്എഫ്‌ഐ പഠിപ്പുമുടക്കുള്ളതിനാല്‍ സംഘര്‍ഷം കണക്കിലെടുത്ത് സെക്രട്ടേറിയറ്റ് സമരഗേറ്റില്‍ ജലപീരങ്കിയും സേനയെയും വിന്യസിച്ച് സമരക്കാരെ കാത്ത് പോലീസ് നില്‍ക്കുമ്പോഴാണ് ചെങ്ങറ സമരക്കാര്‍ പണിപറ്റിച്ചത്.

ഭൂമി പതിച്ച് നല്‍കിയതിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്ന സമരം 761 ദിവസമായിട്ടും പരിഹരിക്കപ്പെടാത്തതിനാലാണ് സമരം അപ്രതീക്ഷിതമായി ആത്മഹത്യാഭീഷണിയുടെ രൂപത്തില്‍ കൂറ്റന്‍ മരത്തിനു മുകളിലേക്ക് മാറ്റിയത്. രാവിലെ 10.30 മണിയോടെ ചെങ്ങറ സമരസമിതി സെക്രട്ടറി സുഗതന്‍ പാറ്റൂരിനോടൊപ്പം കേശവന്‍, പ്രകാശന്‍ എന്നിവരായിരുന്നു മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. സെക്രട്ടേറിയറ്റിനു മുകളില്‍ പാറിപ്പറക്കുന്ന ദേശീയ പതാകയുടെ ഉയരത്തിനും മുകളിലായിരുന്നു ആത്മഹത്യക്കാര്‍.

പോലീസ് തിരികെ ഭീഷണിപ്പെടുത്തിയപ്പോള്‍ മരത്തില്‍ കയറിയവര്‍ കഴുത്തില്‍ കുരുക്കിട്ടു. മുകളില്‍ കയറിയവര്‍ക്ക് പിന്തുണയുമായി താഴെയുള്ള സമരസമിതിയിലെ സ്ത്രീകള്‍ ഉള്‍പ്പെടയുള്ളവരുടെ അത്യുച്ചത്തിലുള്ള മുദ്രാവാക്യം വിളിയും. ഫയര്‍ഫോഴ്‌സിനെ വിവരം അറിയച്ചതിനെ തുടര്‍ന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ എത്തി സേഫ്റ്റി എയര്‍ കുഷന്‍ മരത്തിനു ചുവട്ടിലായി സ്ഥാപിച്ചു. കന്റോണ്‍മെന്റ് എസി സുരേഷ്‌കുമാര്‍ സമരസമിതി കണ്‍വീനര്‍ കരകുളം സത്യകുമാറുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയായപ്പോള്‍ ഉന്നത പോലീസ് മേധാവികള്‍ കൂട്ടത്തോടെ പ്രതിഷേധക്കാര്‍ക്കു മുന്നിലെത്തി.

വിവരം അറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ ചാനലുകളില്‍ തത്സമയസംപ്രേഷണം. ആത്മഹത്യ നേരിട്ടു കാണാന്‍ ജനസമുദ്രം സെക്രട്ടേറിയറ്റിനു മുന്നില്‍. പഠിപ്പു മുടക്കായതോടെ കയ്യടിയും ആര്‍പ്പുവിളികളുമായി വിദ്യാര്‍ഥികളും. ബസ്സില്‍ പോകുന്നവരുടെ നോട്ടവും മരത്തിനു മുകളിലേക്ക്. ഇതിനിടിയില്‍ സെല്‍ഫിയെടുക്കാനും തിരക്ക്. പ്രദേശമാകെ ഗതാഗതക്കുരുക്കും.

ദല്‍ഹിയില്‍ സമരം നടത്തി പോലീസ് നോക്കിനില്‍ക്കെ കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവം ഓര്‍മിച്ചെടുക്കുകയായിരുന്നു പോലീസ്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ ബിജുപ്രഭാകര്‍ സ്ഥലത്തെത്തി സമരക്കാരോട് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ച നടത്തേണ്ട സമരസമിതി നേതാവാകട്ടെ മരക്കൊമ്പിലും. മരത്തിനുമുകളിലും ചര്‍ച്ചനടത്താമെന്നവസ്തുത നേരത്തെ മനസ്സിലാക്കിയിരുന്ന സമരസമിതി നേതാവ് സുഗതന്‍ പാറ്റൂര്‍ മൊബൈല്‍ ഫോണുമായാണ് മരത്തില്‍കയറിയത്. ഇത് കളക്ടര്‍ക്ക് ആശ്വാസമായി.

ജില്ലയില്‍ പതിച്ചുനല്‍കാ ന്‍ ഭൂമി ഇല്ലെന്നായിരുന്നു കളക്ടറുടെ നിലപാട്. ജില്ലയിലെ സര്‍ക്കാര്‍ഭൂമിയുടെ പട്ടിക നല്‍കാമെന്നായി സമരസമതി കണ്‍വീനര്‍ കരകുളം സത്യകുമാര്‍. കളക്ടര്‍ സുഗതനോട് മൊബൈലിലൂടെ സംസാരിച്ചു. കൊച്ചുകുട്ടിയോടൊന്നപോലെ പരിഹാരമുണ്ടാക്കാം, ഒന്നിറങ്ങിവരൂ എന്നായി കളക്ടറുടെ അഭ്യര്‍ഥന. ഉറപ്പ് ലഭിച്ചതോടെ മുകളില്‍ കയറിയവര്‍ ഇറങ്ങാമെന്നായി. ഇതിനിടെ ഫയര്‍ഫോഴ്‌സ് കോവണി വച്ചു. കെഎസ്ഇബിക്കാര്‍ ഏരിയല്‍ലിഫ്റ്റും ഘടിപ്പിച്ചു. അതുവഴി ഇറങ്ങണമെന്ന് ആവശ്യം.

മുകളില്‍ കയറിയപോലെ ഇറങ്ങാനറിയാമെന്ന് സമരക്കാര്‍. 12 മണിയോടെ മുകളില്‍ കയറിയവര്‍ താഴെയിറങ്ങി. ആശ്വാസത്തോടെ ജില്ലാ ഭരണകൂടവും പോലീസും. നേരെ ചര്‍ച്ചയ്‌ക്കായി കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക്. അങ്ങനെ 761 ദിവസം സമരംനടത്തിയിട്ടും പരിഹാരമാകാത്തത് ഒന്നരമണിക്കൂര്‍ കൊണ്ട് പരിഹരിക്കാന്‍ സമരസമിതിക്കായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.