ന്യൂയോർക്ക്: ലോകത്തേറ്റവും അപകടകാരിയായ രാജ്യമാണ് പാക്കിസ്ഥാനെന്ന് അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാർഥി ഡൊണാൾഡ് ട്രമ്പ്. പാക്കിസ്ഥാനെ തടയാനും നിയ്രന്തിക്കാനും കഴിയുന്ന ഒരേ ഒരു രാജ്യം ഭാരതമാണെന്നും അദ്ദേഹം തുറന്നടിച്ചു.
ആണവായുധം ഉള്ളതിനാൽ പാക്കിസ്ഥാൻ വലിയ പ്രശ്‌നം തന്നെയാണ്. അവർ വടക്കൻ കൊറിയയേപ്പോലെയാണ്.ട്രമ്പ് തുടർന്നു. ഭാരതം മാത്രമാണ് അവരെ തടയാനുള്ളത്. ഭാരതത്തെ ഇടപെടീക്കണം. അവർക്ക് സ്വന്തമായി ആണവായുധം ഉണ്ട്. ശക്തമായ കരസേനയുണ്ട്. അവർക്കാണ് ശരിക്കും പാക്കിസ്ഥാനെ തടയാൻ കഴിയുക. പാക്കിസ്ഥനെ നേരിടാൻ നാം ഭാരതവുമായി ചേർന്ന് പ്രവർത്തിക്കണം. ട്രമ്പ് തുടർന്നു.
















