Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നെല്ല് സംഭരണം: നേട്ടം സ്വകാര്യമില്ലുകള്‍ക്ക് മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 09:25 pm IST
in Business

ആലപ്പുഴ: കുട്ടനാട്ടില്‍ രണ്ടാം കൃഷിയുടെ നെല്ല് സംഭരണത്തിലെ അപാകതകള്‍ മൂലം കര്‍ഷകര്‍ കുറഞ്ഞ വിലയ്‌ക്ക് വിളവ് സ്വകാര്യമില്ലുകള്‍ക്ക് നല്‍കേണ്ട ഗതികേടില്‍. വിളവെടുത്ത നെല്ല്, സര്‍ക്കാര്‍ അനാസ്ഥ മൂലം, പാടത്തു കൂട്ടിയിട്ട് കാവലിരിക്കേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്ക്.

എടത്വ തകഴി കൃഷിഭവന്‍ പരിധിയിലായി നൂറു കണക്കിനു ക്വിന്റല്‍ നെല്ലാണു പാടത്തും പരിസരങ്ങളിലുമായി കൂട്ടിയിട്ടിരിക്കുന്നത്.

കൊല്ലനാടി പാടത്തെ കര്‍ഷകര്‍ക്ക് കൊയ്ത നെല്ലു സിവില്‍ സപ്ലൈസ് അധികൃതര്‍ക്കു കൈമാറാന്‍ കഴിയാതെ വന്നതോടെ കിട്ടിയ വിലയ്‌ക്കു സ്വകാര്യ മില്ലുടമയ്‌ക്ക് നല്‍കേണ്ടി വന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ക്വിന്റല്‍ നെല്ലിനു 2150 രൂപ ലഭിക്കേണ്ട സ്ഥാനത്ത് വളരെ കുറഞ്ഞ വിലയ്‌ക്കാണ് സ്വകാര്യ മില്ലുകാര്‍ക്ക് വിറ്റത്. തുടര്‍ച്ചയായ മഴ, നെല്ല് കിളിര്‍ക്കാന്‍ ഇടയാക്കും. അതിനാലാണ് കിട്ടിയ വിലയ്‌ക്ക് കര്‍ഷകര്‍ നെല്ല് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നത്. നെല്ല് സംഭരണം അട്ടിമറിച്ചത് സിവില്‍ സപ്ലൈസ് അധികൃതരാണെന്നാണ് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നത്.

ഒക്ടോബര്‍ ഒന്നു മുതലേ പാഡി രസീത് എഴുതൂ എന്ന നിലപാടിലാണ് സപ്‌ളൈകോ അധികൃതര്‍. എന്നാല്‍ ഒന്നാം തീയതി പോലും നെല്ലെടുപ്പ് ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. പാഡി രസീത് ഒരാഴ്ച കഴിഞ്ഞു ലഭിച്ചാലും നെല്ലു സംഭരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണു കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

സംഭരണത്തിന് ഇതുവരെ മില്ലുടമകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കഴിഞ്ഞ സീസണുകളില്‍ കൊയ്‌ത്തിന് ആഴ്ചകള്‍ മുന്‍പു തന്നെ മില്ലുകള്‍ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തീകരിച്ചിരുന്നു. കൂടാതെ വിളവെടുപ്പ് ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ പോലും ഇല്ലാത്ത അവസ്ഥയിലാണ്. സംഭരണത്തിന് ഒരു മില്ലിനെ പോലും ഇതുവരെ അലോട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇന്ന് കൂടുതല്‍ പാടങ്ങളില്‍ കൊയ്‌ത്ത് ആരംഭിക്കുന്നതോടെ കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ ദയനീയമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

India

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

India

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

Gulf

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

പുതിയ വാര്‍ത്തകള്‍

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.