പാരീസ്: സിറിയയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരർക്കെതിരേ ഫ്രാൻസ് ആദ്യ വ്യോമാക്രമണം നടത്തി. ഇറാഖിനെ ആസ്ഥാനമാക്കി വരും ദിവസങ്ങളിൽ ഐഎസ് ഭീകരർക്കെതിരേ വമ്പിച്ച ആക്രമണങ്ങൾ നടത്തുമെന്ന് ്രഫാൻസ് പ്രസ്താവിച്ചു.
ഫൈറ്റ് ദി ടെററിസ്റ്റ് ത്രെട്ട് എന്നു പേരിട്ടിരിക്കുന്ന ആക്രമണ പദ്ധതി കഴിഞ്ഞ ഏതാനും നാളായി നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഭീകരരുടെ താവളങ്ങൾ കേന്ദ്രീകരിച്ചായിരിക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. പ്രാദേശിക സഹായങ്ങളോടെയായിരിക്കും ആക്രമണ പദ്ധതി.
















