Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി മെഡിക്കല്‍ കോളേജില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 08:34 pm IST
in Idukki

ജില്ലാ ആശുപത്രി ചെറുതോണിയില്‍ നിന്ന് തൊടുപുഴയ്‌ക്ക് മാറ്റി എന്ന പ്രചരണമാണ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെടാന്‍ കാരണമായത്.

ചെറുതോണി : ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് കഴിഞ്ഞ രണ്ടു ദിവസമായി അനുഭവപ്പെട്ടത്. ഇടുക്കി ജില്ലാ ആശുപത്രി ചെറുതോണിയില്‍ നിന്ന് തൊടുപുഴയ്‌ക്ക് മാറ്റുന്നു എന്ന പ്രചരണമാണ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെടാന്‍ കാരണമായത്. പ്രതിദിനം 500 മുതല്‍ 700 വരെയാണ് ഒ പി വിഭാഗത്തില്‍ ചികിത്സ തേടി എത്തുന്നത്. ഇതില്‍ നൂറിലധികം പേരെ കിടത്തി ചികിത്സയ്‌ക്കായി നിര്‍ദ്ദേശിക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി 150 ല്‍ താഴെ പേര്‍ മാത്രമാണ് ചികിത്സ തേടി എത്തിയത്. ജില്ലാ ആശുപത്രി ഇവിടെ നിന്നും മാറ്റി എന്നും, പതിനഞ്ച് ഡോക്ടര്‍മാരെ തൊടുപുഴയിലേക്ക് മാറ്റി നിയമിച്ചു എന്നുമുള്ള വാര്‍ത്തകള്‍ ജില്ലാ ഒട്ടാകെ പരന്നത് സാധാരണക്കാരായ രോഗികളെ ആശങ്കയിലാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് തുടര്‍ ചികിത്സയ്‌ക്കായി മെഡിക്കല്‍ കോളേജിലേക്ക് ശുപാര്‍ശ ചെയ്ത രോഗികള്‍ക്കു മാത്രമേ ജില്ലാ ആശുപത്രി മാറ്റിയതോടെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭ്യമാകൂ എന്ന ചില തെറ്റായ ധാരണയും ഒരു വിഭാഗം രോഗികള്‍ക്കുണ്ട്. വിദഗ്ധ ഡോക്ടര്‍മാരെയാണ് ഇവിടെ നിന്നും മാറ്റിയിരിക്കുന്നതെന്നും ഉപകരണങ്ങള്‍ അടക്കം ജില്ലാ ആശുപത്രിയുടെ മുഴുവന്‍ സംവിധാനങ്ങളും ജില്ലാ ആസ്ഥാനത്തു നിന്നും തൊടുപുഴയിലേക്ക് നീക്കിയെന്നുമാണ് ചില കേന്ദ്രങ്ങളില്‍ നിന്നും പ്രചരിപ്പിച്ചത്. തൊടുപുഴ താലൂക്ക് ആശുപത്രി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് ബോധ്യപ്പെട്ട സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ ആശുപത്രിക്ക് സമാനമായ നിലവാരത്തിലേക്ക് തൊടുപുഴ താലൂക്ക് ആശുപത്രിയും ഉയര്‍ത്തുവാന്‍ തീരുമാനമെടുത്തിരുന്നു. തിരുവനന്തപുരം ഉള്‍പ്പടെ മറ്റ് ചില ജില്ലകളില്‍ ജില്ലാ ആശുപത്രി നിലവാരത്തിലുള്ള ഒന്നിലധികം ആശുപത്രികള്‍ പ്രവര്‍ത്തിച്ചു വരുന്നത് മാതൃകയാക്കിയാണ് തൊടുപുഴ താലൂക്ക് ആശുപത്രിയും ഈ നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന അവസരം കണക്കിലെടുത്ത് വസ്തുതാ വിരുദ്ധമായ പ്രചരണത്തിലൂടെ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുവാനുള്ള എല്‍ഡിഎഫിന്റെ ശ്രമമാണ് ഈ കുപ്രചരണത്തിനു കാരണമായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

Kozhikode

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

Entertainment

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുതിയ വാര്‍ത്തകള്‍

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.