കോഴിക്കോട്: സ്വാതി മ്യൂസിക് ഡയസ്സിന്റെ സ്വാതി തിരുനാള്‍ സംഗീതോത്സവത്തോടനുബന്ധിച്ച് ശാസ്ത്രീയ സംഗീതം(വായ്‌പ്പാട്ട്), വീണ, വയലിന്‍, പുല്ലാങ്കുഴല്‍, മൃദംഗം എന്നീ ഇനങ്ങളില്‍ മത്സരം നടത്തുന്നു.
അപേക്ഷകര്‍ 2000 സെപ്റ്റംബര്‍ 30 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. അപേക്ഷകര്‍ പേര്, ജനനതീയതി (തെളിവ് സഹിതം), മേല്‍വിലാസം (പിന്‍കോഡ് സഹിതം), പങ്കെടുക്കുന്ന ഇനം, ഫോണ്‍ നമ്പര്‍, പിതാവിന്റെയും ഗുരുനാഥന്റെയും പേര് സഹിതം സെക്രട്ടറി, സ്വാതി മ്യൂസിക് ഡയസ്, നീലമുത്തു, കോഴിക്കോട് 673002 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 15 ന് മുമ്പായി അപേക്ഷിക്കേണ്ടതാണെന്ന് സെക്രട്ടറി എന്‍. ബാബുസാമി അറിയിച്ചു.
















