കുന്നത്തൂര്‍: യുവതലമുറ രാഷട്രീയത്തിന്റെ അതിപ്രസരത്തില്‍ കുരുങ്ങാതെ വിദ്യാഭ്യാസ പരമായി മുന്നേറി രാജ്യ പുരോഗതിയുടെ ഭാഗമാകണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍. ഡിബികോളേജില്‍ നടന്ന സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളെ ഉന്നതിയിലെത്തിക്കാനുള്ള മുഖ്യ പങ്ക് അദ്ധ്യാപകര്‍ക്ക് വഹിക്കാനുണ്ട്. അതിന് കഴിവും ശേഷിയുമുള്ളവരാകണം അധ്യാപകരെന്നും പറഞ്ഞു. കോളേജിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ‘ാഗമായാണ് പൂര്‍വ്വകാല അദ്ധ്യാപക, അനധ്യാപക കൂട്ടായ്‌മ സ്‌നേഹസംഗമം സംഘടിപ്പിച്ചത്. ദേവസ്വം ബോര്‍ഡഗം പി.കെ.കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.ഡി.ലതീഷ്, ഡോ.ശശികല, ഡോ.സി.ഉണ്ണി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















