Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കളിയല്ല കല്യാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 10:39 pm IST
in Vicharam

വിപ്ലവം തോക്കിന്‍ കുഴലിലൂടെ’.മുമ്പ് കമ്മ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യം അതായിരുന്നു. തോക്കിന് കടുത്ത ക്ഷാമം നേരിട്ടതുകൊണ്ടാകണം ഇടയ്‌ക്ക് ‘വാരിക്കുന്ത’ത്തിലൂടെ വിപ്ലവം വരുത്താന്‍ ആലോചിച്ചു. ‘കല്‍ക്കത്ത തീസിസ്’ എന്ന പേരില്‍ രൂപപ്പെടുത്തിയ മുറിവിപ്ലവം അതാണല്ലോ. അങ്ങനെ മുറിവേല്‍പ്പിച്ച കുടുംബങ്ങള്‍ക്ക് കയ്യും കണക്കുമില്ല. കയ്യൂരും കരിവെള്ളൂരും കാവുമ്പായിയും ഇടപ്പള്ളിയും പുന്നപ്രയുമൊക്കെ മുറിവിപ്ലവത്തിന്റെ നടുക്കുന്ന ഓര്‍മ്മകളാണല്ലോ.

തോക്കും കുഴലുമെല്ലാം ചാരം മൂടിയ ദിവാസ്വപ്‌നങ്ങളാണെങ്കിലും അതിന്റെ സ്മരണയ്‌ക്ക് ഒരു ഉണ്ടയും പേറി നടക്കുകയായിരുന്നു ഒരു പൊളിറ്റ് ബ്യൂറോ അംഗം.

സംസ്ഥാന സെക്രട്ടറി പദവികൂടി വഹിച്ച് അണികള്‍ക്കാവേശം പേറി സഞ്ചരിക്കവെയാണ് പിബി അംഗത്തിന്റെ ഉണ്ട ലാപ്‌ടോപ് ബാഗില്‍ നിന്നും പിടിക്കപ്പെട്ടത്. അതോടെ സ്വപ്‌നം കണ്ട വിപ്ലവത്തിന്റെ തിരുശേഷിപ്പും നഷ്ടമായി.

‘അവന്‍ മടുക്കുമ്പോള്‍ അടിയന്‍ കാണിക്കും അതിലും വലിയൊരു മാമാങ്കം’ എന്ന് പറയാറില്ലെ? അങ്ങനെയൊരു ശ്രമമാണ് മറ്റൊരു പിബി അംഗമായ എം.എ. ബേബി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. കനകംവാങ്ങിയും കാറുവാങ്ങിയും മകനും മകള്‍ക്കുമെല്ലാം കല്യാണം നടത്തിക്കൊടുത്ത മുഴുത്ത കമ്മ്യൂണിസ്റ്റുകാരെയെല്ലാം ലജ്ജിപ്പിച്ചുകൊണ്ട് മകന്റെ കല്യാണം വിപ്ലവമാക്കി കാട്ടിക്കൊടുക്കുകയായിരുന്നു ബേബിയുടെ ലക്ഷ്യം.

മീശമുളയ്‌ക്കുംമുമ്പ് ചെങ്കൊടിയേന്തിയ കാലം മുതലേ വിപ്ലവം നടത്താനുള്ള അതിമോഹം പേറി നടക്കുകയായിരുന്നു ബേബി. സ്വന്തം കല്യാണം അതിന്റെ ടെസ്റ്റ് ഡോസായിരുന്നു. തിരുവനന്തപുരം ഹസ്സന്‍ മരയ്‌ക്കാര്‍ ഹാളില്‍ ഒരു രക്തഹാരം ബെറ്റിയ്‌ക്ക് അണിയിച്ചുംമറ്റൊരു രക്തഹാരം തിരിച്ച് സ്വീകരിച്ചും നടത്തിയ കല്യാണത്തിന് സാക്ഷിയാകാന്‍ വന്നത് അല്ലറ ചില്ലറക്കാരൊന്നുമല്ല. കല്‍ക്കത്ത തീസിസിന്റെ ജീവാത്മാവും പരമാത്മാവുമായ ബി.ടി. രണദിവെ അടക്കം കയ്യടിച്ച് അംഗീകരിച്ച കല്യാണം.

താടിക്കും തടിക്കുമൊത്ത ബേബിയും ബെറ്റിയും സ്വപ്‌നം കണ്ടതുപോലെ കിട്ടിയ മോന്‍ തോളൊപ്പം വളര്‍ന്നപ്പോഴേ വിപ്ലവം ആവര്‍ത്തിക്കാന്‍ ആഗ്രഹിച്ചതുമാണ്. അതിനൊരു മുട്ടും സംഭവിച്ചില്ല. ക്രൈസ്തവര്‍ രാഹുകാലം നോക്കി കല്യാണം നടത്തുന്ന പതിവില്ലല്ലോ.ബേബി അത് തെറ്റിച്ചു. ആദ്യം നോക്കിയത് രാഹുകാലമായിരുന്നു.രാഹുകാലം ഉച്ചതിരിഞ്ഞാണെന്നുറപ്പാക്കി.രാവിലെ 10.30ന് അധികമാരെയും അറിയിക്കാന്‍ കൂട്ടാക്കാതെ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ രജിസ്ട്രാറാഫീസില്‍ചെന്ന് കല്യാണക്കരാറില്‍ ഒപ്പിട്ടു.സാക്ഷികളെയും ഹാജരാക്കിയതോടെ വിവാഹ ചടങ്ങ് തീര്‍ന്നു. പക്ഷെ ഒരവശക്രൈസ്തവാംഗത്തെയെങ്കിലും വരിച്ച് വിപ്ലവം കാണിക്കാന്‍ ബേബിയും ബേബിയുടെ ‘ബേബി’യും തയ്യാറായതുമില്ല.

വീട്ടുകാരെയും നാട്ടില്‍ പ്രമാണിമാരായ സകലമാനപേരെയും വിളിച്ചുകൂട്ടി എകെജി ഹാളില്‍ രക്തഹാരം പരസ്പരം അണിയിക്കുമെന്നാണ് കരുതിയത്.ചുവപ്പിനോട് പൊതുവെ വിപ്രതിപത്തി വന്നകാലമല്ലെ. പച്ചമാല മതി എന്ന് നിശ്ചയിച്ചത് വരന്റെ വീട്ടുകാരാകാനിടയില്ല. വധുവിന്റെ വീട്ടുകാര്‍ക്കതില്‍ നിര്‍ബന്ധം കാണാതിരിക്കില്ല.കോട്ടയത്തുകാരല്ലേ! ഏതായാലും നാട്ടില്‍ പ്രഭുക്കളെല്ലാം എത്തിയപ്പോള്‍ ക്ഷണിക്കപ്പെട്ടവര്‍ക്കിരിക്കാന്‍ സ്ഥലമില്ല.

പിന്നെ രാഹുകാലം! അതാണല്ലോ വിപ്ലവം. ചായസല്‍ക്കാരത്തിന് ആരെങ്കിലും മുഹൂര്‍ത്തം നോക്കാറുണ്ടോ സഖാവേ? സോഷ്യല്‍ മീഡിയയില്‍ വിപ്ലവകരമായ കല്യാണത്തെക്കുറിച്ച് ചറപറ ചര്‍ച്ചയാണ്. അതില്‍കേട്ട ഒരു സംശയം പത്രവായനക്കാര്‍ക്കായി പങ്കുവഹിക്കാതിരിക്കുന്നത് മഹാപരാധമാകില്ലേ എന്ന സംശയം ഒന്നുകൊണ്ട് മാത്രം ചേര്‍ക്കുകയാണ്. അതിതാണ്. ”മോന്റെ കല്യാണം കന്നിമാസം തന്നെ നടത്തണമെന്ന നിര്‍ബന്ധം ആര്‍ക്കായിരുന്നു? അതും വിപ്ലവമായിരുന്നോ?….” ചോദ്യം ക്രൂരമാണ്. അതുുകൊണ്ടുതന്നെ ഞാനായിട്ട് ആ ചോദ്യം ചോദിക്കില്ല.

കല്യാണം എന്നത് കളിയല്ല. അതിനൊരുപാട് പവിത്രത കല്‍പ്പിക്കുന്നതാണ് ഭാരതീയ പാരമ്പര്യം. ബേബിയുടെ മതവും(?) പാര്‍ട്ടിയും അഭാരതീയമായതിനാല്‍ പാവനത്വം കല്‍പിക്കണമെന്നില്ല.

ഭാരതീയ അനുഷ്ഠാനങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് എം.പി. നീലകണ്ഠന്‍ നമ്പൂതിരി ഒരുപാട് കാര്യങ്ങള്‍ എഴുതിയതോര്‍ക്കുന്നു. അതില്‍ ചിലത് ഇങ്ങിനെയൊക്കെ: ”വിവാഹം വെറുമൊരു ചടങ്ങായി മാത്രമല്ല പരിഗണിച്ചുപോരുന്നത്.ഏതെങ്കിലും ഒരു കല്യാണമണ്ഡപത്തില്‍വച്ചോ രജിസ്റ്റര്‍ കച്ചേരിയിലോ നടത്താവുന്ന ഒരു വെറും ഔദ്യോഗിക കൃത്യമായിരുന്നില്ല പണ്ടുകാലത്ത് വിവാഹം. ഇന്ന് ഇത്രമാത്രം അധഃപതിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണവുമുണ്ട്. നമ്മുടെ  ആചാരലോപങ്ങള്‍ക്കും വൈകൃതങ്ങള്‍ക്കും കാരണം യഥാര്‍ത്ഥത്തില്‍ എ.ഡി.ആയിരംമുതല്‍ ആരംഭിക്കുന്ന കൊള്ളയും കവര്‍ച്ചയും വിദേശാധിപത്യവുമാണ്. ഈ കാലഘട്ടം മുഴുവന്‍ യജമാനസേവയില്‍ താല്‍പര്യം കാണിച്ച ഇന്ത്യക്കാരൊക്കെ സ്വധര്‍മ്മം മറക്കുകയും ഭൗതിക അഭിവൃദ്ധിയില്‍ അത്യധികം താല്‍പര്യം കാണിക്കുകയും ചെയ്തു.

എത്രകണ്ട് ധര്‍മ്മാനുഷ്ഠാനങ്ങളില്‍നിന്ന് വ്യതിചലിച്ചുവോ,അത്രയും ഭൗതികാഭിവൃദ്ധി കൈവരുന്നു എന്ന തെറ്റിദ്ധാരണ പിന്‍തലമുറയ്‌ക്ക് ഉളവാക്കി.ഇന്ന് കാണുന്ന വിവാഹമോ വൈകൃതമോ,അതിന്റെ പിന്നാലെ ആ ബന്ധങ്ങള്‍ക്കുണ്ടാകുന്ന തകര്‍ച്ചയോ യാദൃശ്ചികമല്ല. എത്രയോ പരിപാവനമായ ജീവിതാനുഷ്ഠാനമാണ് വിവാഹം എന്ന സത്യം ഇന്ന് വിവാഹിതരാകുന്ന യുവതലമുറയ്‌ക്ക് ഒട്ടുംതന്നെ ബോദ്ധ്യമല്ലാതായിരിക്കുന്നു. ഉപനിഷത്തില്‍ പറയുന്നുണ്ട്,പിതാവുതന്നെയാണ് മാതാവിന്റെ ഗര്‍ഭത്തില്‍ക്കൂടി പുത്രനായി ജനിക്കുന്നത് എന്ന്! അതുകൊണ്ട്, പ്രാചീനഭാരതീയന് തന്റെ പത്‌നി ഒരു ഭാര്യമാത്രമല്ല, മാതാവുകൂടിയാണ്. ഇവിടെ സ്ത്രീത്വത്തിന്റെ പരിശുദ്ധിയും പാരിപാവനത്വവും വ്യക്തമാകുന്നു……

”ഒരു യാഗം എന്നപോലെ ഹോമകുണ്ഡം തീര്‍ത്ത് അതിലേക്ക് ആജ്യാഹുതികള്‍ ചെയ്ത,് അഗ്‌നിദേവനെയും മറ്റ് ദേവന്മാരെയും സാക്ഷിനിര്‍ത്തിയാണ് പാണിഗ്രഹണവും വരണമാല്യം ചാര്‍ത്തലും ‘ലാജഹോമവും’ എല്ലാം തന്നെ! ഇവിടെ ഏത് ഗോത്രത്തില്‍ നിന്ന്, ഏത് ദേശത്തില്‍നിന്ന് വരന്‍ വധുവിനെ സ്വീകരിക്കുന്നുവോ അവിടുത്തെ ഗോത്രാധിപതിയോ ദേശാധിപതിയോ ഉണ്ടെങ്കില്‍ അവരെ വിളിച്ച് അനുവാദം വാങ്ങുന്ന ചടങ്ങുമുതല്‍ പാണിഗ്രഹണം കഴിഞ്ഞ് സ്വഗൃഹത്തിലെത്തി നടുമുറ്റത്ത് കുടിവച്ച് തന്റെ ഗൃഹത്തിലെ അടുത്ത തലമുറയുടെ അധികാരിയായി പ്രഖ്യാപിക്കുന്നതുവരെ നീണ്ടുപോകുന്ന വിവാഹാചാരങ്ങളെ അനുകരിച്ചും അനുസരിച്ചും, അനുഭവിച്ചും ഭാര്യാഭര്‍ത്താക്കന്മാരാവാന്‍ തയ്യാറെടുക്കുകയാണ് വധൂവരന്മാര്‍. ഭര്‍ത്താവ് ഭാര്യയെ മനസ്സാ അംഗീകരിക്കുകയും അര്‍ഹമായ സ്ഥാനം നല്‍കുകയും ചെയ്യുന്നതോടൊപ്പം ഭാര്യയും തിരിച്ചങ്ങോട്ട് ഇതേവിധം പെരുമാറേണ്ടതാണ്. ഭാര്യാഭര്‍തൃബന്ധം കാണിക്കുന്ന പുരാണങ്ങള്‍ ഒട്ടേറെ മാതൃകകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കുചേലനെ പട്ടുമെത്തിയിലിരുത്തി ഭഗവാന്‍ കൃഷ്ണന്‍ കാല്‍കഴുകിക്കുമ്പോള്‍ ഒപ്പംതന്നെ കാല്‍ കഴുകിക്കാന്‍ രുഗ്മിണിയും തയ്യാറാകുന്നു.

”കൈലാസവാസിയായ ശിവന്റെകൂടെ ജീവിക്കാനായി ഹിമവല്‍പുത്രി തയ്യാറെടുക്കുന്നത് ആടയാഭരണങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടാണ്. രാമായണം ഈ ബന്ധത്തിന്റെ ദാര്‍ഢ്യം ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന ഇതിഹാസമാണ്.അങ്ങനെയുള്ള ധാര്‍മ്മികനിലവാരം ഇന്ന് പ്രതീക്ഷിക്കാവുന്നതല്ല. ഒരുപക്ഷേ, അതുകൊണ്ടുതന്നെ കുടുംബകലഹങ്ങളും ആത്മഹത്യകളും പാതകങ്ങളും കൂട്ടമരണവുമൊക്കെ വര്‍ധിച്ചിരിക്കുന്നു. സ്ത്രീ പീഡനങ്ങളുടെ കഥകള്‍! അനവധി കേസുകള്‍! അനവധി വിവാഹ മോചനങ്ങള്‍! ഇവയൊക്കെ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു ഭാരതത്തില്‍! ഇതൊക്കെ നമുക്ക് പറ്റിയ അബദ്ധത്തിലേക്ക് വിരല്‍ചൂണ്ടുന്നു.

ഓന്നോര്‍ത്തുനോക്കൂ! പുരാണഭാരതത്തിലെ ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ ദൃഢത.അഗ്‌നിസാക്ഷിയായ വിവാഹത്തിന്റെ വിശ്വസ്തത!സത്യവാന്‍സാവിത്രി തുടങ്ങിയ കഥകള്‍ ഒട്ടുംതന്നെ അതിശയോക്തികളല്ല!”ഇതൊക്കെ പിന്തിരിപ്പിന്‍ എന്നാക്ഷേപിച്ചേക്കാം.എന്നാലും സമനില തെറ്റാത്തവരെല്ലാം (കമ്മ്യൂണിസ്റ്റുകാരായാല്‍പോലും) കളിയല്ല കല്യാണം എന്നുതന്നെയാണ് ഇപ്പോഴും കരുതുന്നത്.

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

Kerala

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.