പറവൂര്‍: ബിഎംഎസ് നേതാവിന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു. ബിഎംഎസ് വടക്കേക്കര പഞ്ചായത്ത് സമിതി പ്രസിഡന്റ് മൂത്തകുന്നം മടപ്ലാതുരുത്ത് പണ്ടാരപ്പാടത്ത് ബിനോജിന്റെ ഓട്ടോറിക്ഷയാണ് രാത്രി ഒരുമണിയോടുകൂടി സാമൂഹ്യവിരുദ്ധര്‍ തീവെച്ച് നശിപ്പിചത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. സമീപത്തിരുന്ന ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിസരപ്രദേശം സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രിസമയങ്ങളില്‍ പുരുഷന്മാരില്ലാത്ത വീടുകളില്‍ വന്ന് വാതിലില്‍ മുട്ടുന്നതും കല്ലെറിയുന്നതും പതിവാണെന്നാണ് ജനസംസാരം. വടക്കേക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















