Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്വാഗതാര്‍ഹമായ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 10:48 pm IST
in Vicharam

രാജ്യത്താകെ ആറുലക്ഷം എഞ്ചിനീയറിങ് സീറ്റുകള്‍ കുറയ്‌ക്കാനുള്ള ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍  എഡ്യുക്കേഷന്റെ (എഐസിടിഇ) തീരുമാനം ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന എഞ്ചിനീയറിങ് പഠനനിലവാരം കണക്കിലെടുക്കുമ്പോള്‍ തികച്ചും സ്വാഗതാര്‍ഹമാണ്. രാജ്യത്താകെ 16 ലക്ഷത്തിലേറെ എഞ്ചിനീയറിങ് സീറ്റുകളാണുള്ളത്. ഇതില്‍ പത്തുമുതല്‍ പതിനൊന്ന് ലക്ഷംവരെ സീറ്റുകള്‍ കുറയ്‌ക്കാനാണത്രെ ആലോചിക്കുന്നത്.

ഇതുവഴി കേരളത്തില്‍ ആറുലക്ഷം സീറ്റുകള്‍ കുറയും. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇടിയുന്നതാണ് എഐസിടിഇ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണം. നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ നിര്‍ത്താനുള്ള തീരുമാനത്തിന്റെ മുന്നോടിയാണിത്. കേരളത്തില്‍ എഞ്ചിനീയറിങ്-മെഡിക്കല്‍ പഠനം  അതിനുള്ള യോഗ്യതയുടെ ഭാഗമല്ല മറിച്ച്, ഒരു സാമൂഹിക പടികയറ്റമാണ്. സമൂഹത്തില്‍ എഞ്ചിനീയറിങ്, മെഡിക്കല്‍ ഡിഗ്രികള്‍ സ്റ്റാറ്റസ് സിമ്പലാണ്. മാത്രമല്ല, വിവാഹ മാര്‍ക്കറ്റില്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടാനുള്ള ഉപാധിയും കൂടിയാണ്. പിന്‍വാതിലിലൂടെയും വന്‍തുക കോഴയായി നല്‍കിയും വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്നു. പക്ഷേ പാസായിവരുന്നവരില്‍ വെറും 17.5 ശതമാനം മാത്രമാണ് ജോലി ലഭിക്കാന്‍ അര്‍ഹത നേടുന്നത്. ജോലിലഭ്യത 12 ശതമാനം മുതല്‍ 42 ശതമാനം വരെയാണ്.

ഇന്ന് പ്രമുഖ കമ്പനികള്‍തന്നെ എഞ്ചിനീയറിങ് പാസായി വരുന്നവരുടെ ഗുണനിലവാരം വളരെ മോശമാണെന്ന വസ്തുത സ്ഥിരീകരിക്കുന്നു. എഞ്ചിനീയറിങ്-മെഡിക്കല്‍ കോളേജുകള്‍ സ്വകാര്യമേഖലയില്‍ കൂണുകള്‍പോലെ പൊട്ടിമുളയ്‌ക്കുന്നത് വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ്. ഐഐടി, ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവയ്‌ക്കുപുറമെ സ്വകാര്യ മേഖലയില്‍ മതസ്ഥാപനങ്ങളും ഇത്തരം കോളേജുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത് മാറിയ കാലത്തെ ആവശ്യവും സാമ്പത്തികനേട്ടവും തിരിച്ചറിഞ്ഞാണ്.

ഈ വര്‍ഷം രാജ്യത്ത് 556 എഞ്ചിനീയറിങ് കോഴ്‌സുകള്‍ നിര്‍ത്തുകയുണ്ടായി. 1422 സ്ഥാപനങ്ങള്‍  നിര്‍ത്താന്‍ അനുമതിയും തേടിയിട്ടുണ്ട്. ഭാരതത്തില്‍ 3470 ലേറെ എഞ്ചിനീയറിങ് കോളേജുകള്‍ നിലവിലുണ്ട്. ഓരോ സീറ്റിനും കോഴ വാങ്ങിയാണു മാനേജുമെന്റുകള്‍ പ്രവേശിപ്പിക്കുന്നതെങ്കിലും ശരിയായ ഇന്‍ഫ്രാസ്ട്രക്ചറില്ല എന്നുമാത്രമല്ല അധ്യാപകരുടെ ഗുണനിലവാരവും മോശമാണ്. 2011 ല്‍ നടത്തിയ ഒരു സര്‍വേയിലാണ് 17.5 ശതമാനം എഞ്ചിനീയറിങ് ബിരുദധാരികള്‍ മാത്രമാണ് ജോലിയ്‌ക്ക് യോഗ്യത നേടിയതെന്ന് തിരിച്ചറിഞ്ഞത്. ഇന്‍ഫ്രാസ്ട്രക്ചറുകള്‍ ഇല്ലാതെ, നല്ല അധ്യാപകരില്ലാതെ ധനസമ്പാദനം മാത്രം ലക്ഷ്യമിട്ടാണ് സ്വകാര്യമേഖലയില്‍ എഞ്ചിനീയറിങ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ ഇത്ര അധികം കോളേജുകള്‍ വരാന്‍ തന്നെ കാരണം ഇവിടെ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ മറുനാട്ടില്‍  സീറ്റ് നേടി അവിടേക്ക് ചേക്കേറി തുടങ്ങിയപ്പോഴാണ്. ഐഐടി ഒരുവര്‍ഷം ഒരു ബില്യണ്‍ രൂപയാണ് വിദ്യാര്‍ത്ഥികളെ ഉദ്യോഗത്തിനു പ്രാപ്തരാക്കാന്‍ ചെലവിടുന്നത്. സ്വകാര്യ മാനേജുമെന്റുകള്‍ തലവരിപ്പണം മാത്രമാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ഉദ്യോഗത്തിനുള്ള അര്‍ഹത 12 മുതല്‍ 42 ശതമാനം മാത്രമാണ്. 18.43 ലക്ഷം സോഫ്റ്റ് വെയര്‍ എഞ്ചിനീയറാകാന്‍ യോഗ്യത നേടുന്നുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറാകാന്‍ യോഗ്യത നേടുന്നവര്‍ 7.49 ശതമാനമാണ്.

30,000 എഞ്ചിനീയറിങ് സീറ്റുകള്‍ വെട്ടിക്കുറയ്‌ക്കുമ്പോള്‍ ഗുണനിലവാരം മെച്ചപ്പെടും. പക്ഷേ ഇതോടൊപ്പം കോഴകൊടുത്ത് ജോലിനേടിയ അദ്ധ്യാപകര്‍ ശരിയ്‌ക്കും പഠിപ്പിയ്‌ക്കുന്നുണ്ടോ എന്ന കര്‍ശന നിരീക്ഷണവും ആവശ്യമാണ്. ബയോടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍ എഞ്ചിനീയറിങ് മുതലായ കോഴ്‌സിലേക്കുള്ള സീറ്റുകളാണ് ആള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ കുറച്ചത്. ഇപ്പോള്‍തന്നെ പല സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 2006 ല്‍ 1511 കോളേജുകളില്‍ 6.50 ലക്ഷം വിദ്യാര്‍ത്ഥികളുണ്ടായിരുന്നത്.

2014-16 ല്‍  3346 കോളേജുകളിലായി 16.7 ലക്ഷം വിദ്യാര്‍ത്ഥികള്‍. ഒരുവര്‍ഷം 15 ലക്ഷം ബിരുദധാരികള്‍ പുറത്തിറങ്ങി തൊഴില്‍രഹിതരാകുന്നു. സോഫ്റ്റ്‌വെയര്‍ മേഖലയില്‍ 18.43 ശതമാനം മാത്രമാണ് തൊഴില്‍ സാധ്യതയുള്ളവര്‍. അടിസ്ഥാന സൗകര്യങ്ങളും യോഗ്യതയുമുള്ള അദ്ധ്യാപകരും ഇല്ലാത്ത 558 കോളേജുകള്‍ക്കാണ് അംഗീകാരം നഷ്ടപ്പെട്ടത്. പല സ്വാശ്രയ കോളേജുകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ആറുലക്ഷം എഞ്ചിനീയറിങ് സീറ്റുകള്‍ കുറയ്‌ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Career

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.