Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മതസെന്‍സസിലെ മറിമായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 10:43 pm IST
inVicharam

പത്തുവര്‍ഷം നീണ്ട യുപിഎയുടെ കത്തോലിക്കാ ഭരണകാലത്ത് ഉണ്ടാക്കിവിട്ട 2011 ലെ സെന്‍സസ് റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ മൊത്തത്തിലൊരു അവിശ്വസനീയത! അതിന്‍പ്രകാരം ഭാരതത്തില്‍ 2.3 ശതമാനം, അതായത് 2.78 കോടി ക്രിസ്ത്യാനികള്‍ മാത്രം! തോമാക്കഥ മെനയാനും കള്ളപ്പട്ടയമുണ്ടാക്കാനും സ്വര്‍ഗരാജ്യത്ത് സൂപ്പര്‍വൈസര്‍ പണി ഒപ്പിച്ചുകൊടുക്കാനുമൊക്കെയുള്ള അച്ചായന്റെ മിടുക്കിനെപ്പറ്റി സംശയമൊന്നുമില്ലാത്തതിനാല്‍, നമ്മുടെ സൂസപാക്യം സാറിന്റെ ലത്തീന്‍ കത്തോലിക്കാ ജനസംഖ്യയുടെ പഴയൊരു കണക്ക് ചുമ്മാതൊന്നു പരിശോധിച്ചുനോക്കി. ആ കണക്ക് ഇങ്ങനെ:

ഏതാണ്ട് 150 വര്‍ഷം മുമ്പുതന്നെ ലത്തീന്‍ സഭയ്‌ക്ക് കേരളത്തില്‍ വരാപ്പുഴ എന്ന മഹായിടവകയും അതിന്റെ കീഴില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, വിജയപുരം, കോഴിക്കോട് എന്നിങ്ങനെ സുസജ്ജമായ ആറ് രൂപതകളും ഉണ്ടായിരുന്നു. ഭാരതത്തിലാകമാനമാവട്ടെ അന്നവര്‍ക്ക് പതിനഞ്ച് മഹായിടവകകളും അറുപത് രൂപതകളുമുണ്ടായിരുന്നു.

കര്‍മലീത്താ വിഭാഗം ഉള്‍പ്പെടുന്ന റോമന്‍ പക്ഷക്കാരായ പ്രോപ്പ്ഗാന്‍ഡാ വിഭാഗം, പോര്‍ട്ടുഗീസ് പക്ഷക്കാരായ പഡ്രോവാഡോ വിഭാഗം, ജസ്വിആര്‍, ഫ്രാന്‍സിസ്‌കര്‍, ഇവയൊന്നിലുംപെടാത്ത വിശ്വാസികള്‍ എന്നിവരെല്ലാം ചേര്‍ന്നുള്ള ലത്തീന്‍ കത്തോലിക്കാ ജനസംഖ്യ 1864 ല്‍ മാത്രം ഭാരതത്തില്‍ ഒരു കോടി മൂന്നുലക്ഷം ആയിരുന്നു. അങ്ങനെ വരുമ്പോള്‍, 151 വര്‍ഷം പിന്നിട്ട് 2015 ല്‍ എത്തിനില്‍ക്കുമ്പോള്‍ അന്നത്തേതിന്റെ ഇരട്ടിയായ 2.6 കോടി ലത്തീന്‍ കത്തോലിക്കരെങ്കിലും ഇന്ന് ഭാരതത്തില്‍ ഉണ്ടാവണ്ടേ? കൂടാതെ ഇപ്പറഞ്ഞ 151 വര്‍ഷത്തിനുള്ളില്‍ മതംമാറ്റിയെടുത്ത ഈഴവ-ധീവര-നാടാര്‍ ജനലക്ഷങ്ങള്‍ എവിടെപ്പോയി? പട്ടികജാതിക്കാര്‍ എങ്ങുപോയി മറഞ്ഞു? മാമോദീസാ മുക്കിയ മുസ്ലിങ്ങളെവിടെ? അപ്പോള്‍ മറച്ചുവയ്‌ക്കപ്പെട്ട ഈ ഭീമമായ ലത്തീന്‍ ജനസംഖ്യയുടെ പിന്തുണയെപ്പറ്റി ഉത്തമബോധ്യമുള്ളതുകൊണ്ടാണ് സൂസപാക്യം പാവപ്പെട്ട ധീവരരെയും സര്‍ക്കാരിനെയും ഇടയ്‌ക്കിടെ വിരട്ടുന്നതെന്നു വ്യക്തം.

ലത്തീന്‍ കത്തോലിക്കരെപ്പോലെ തന്നെ സീറോ മലബാര്‍ സഭ, മലങ്കര സിറിയന്‍ കത്തോലിക്കാസഭ എന്നിവയും വത്തിക്കാന്‍ തീറ്റകൊടുത്തു വളര്‍ത്തുന്ന ഹിന്ദു നശീകരണ സഭകളാണ്. അപ്പോള്‍ ഈ മൂന്നു റോമന്‍ കത്തോലിക്കരുംകൂടി ചേരുമ്പോഴുണ്ടാകുന്ന ജനസംഖ്യയോ? ചുമ്മാ കൊട്ടത്താപ്പിനു കൂട്ടിനോക്കിയാലും അഞ്ചെട്ടുകോടി കവിയുമെന്നുറപ്പ്. പോരെങ്കില്‍ ബദ്ധശത്രുക്കളായിരുന്ന റോമന്‍ പ്രോപ്പ്ഗാന്‍ഡാ വിഭാഗവും പോര്‍ട്ടുഗീസ് പഡ്രോവാഡോ വിഭാഗവും തമ്മിലുണ്ടായ ഇണക്കത്തിന്റെയും പിണക്കത്തിന്റെയും ദുരന്തഫലം അനുഭവിച്ചതും പാവം ഹിന്ദുക്കള്‍ തന്നയായിരുന്നുവെന്നോര്‍ക്കണം. കാരണം, അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ അതുവരെ വാശിക്ക് ഹിന്ദുക്കളെ മതംമാറ്റിക്കൊണ്ടിരുന്ന ഇവര്‍ 1886 ല്‍ ലിയോ പതിമൂന്നാമന്റെ ശ്രമഫലമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ‘ചക്കയും മുളഞ്ഞിയും’ ആയി. അതോടെ അണലിയും മൂര്‍ഖനുംകൂടി ചേര്‍ന്ന് ഒന്നിച്ചായി ഹിന്ദുക്കളെ കുരിശിലേറ്റല്‍. വിശാഖപട്ടണം മുതല്‍ പൂന്തുറ-കന്യാകുമാരിവരെയുള്ള കടലോരങ്ങളിലെ ലക്ഷക്കണക്കിന് ധീവരരെയാണ് 1886 നും 1980 നും ഇടയ്‌ക്കുള്ള തൊണ്ണൂറ്റി നാല് കൊല്ലംകൊണ്ടുമാത്രം മതംമാറ്റിയത്.

ലത്തീന്‍ കത്തോലിക്കരെന്നു കേള്‍ക്കുമ്പോള്‍ ഹിന്ദുക്കള്‍ക്കൊരു പുച്ഛമുണ്ട്-വിഴിഞ്ഞം പദ്ധതിയ്‌ക്ക് തുരങ്കം വയ്‌ക്കാന്‍ നടക്കുന്ന കുറെ അല്‍പ്പപ്രാണികള്‍ മാത്രമാണവരെന്ന്. എന്നാല്‍ ആ തെറ്റിദ്ധാരണ മാറ്റണം. ഭാരത ഭരണകൂടത്തിനെ (ഇപ്പോഴത്തെയല്ല) നിഷ്പ്രയാസം ഉള്ളംകൈയിലിട്ട് അമ്മാനമാടാന്‍ കഴിവുള്ള ‘കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ’ എന്ന അതിശക്തമായ സംഘടനയുടെ  മുഖ്യ ഓഹരി പങ്കാളികളാണവര്‍. മാത്രമല്ല, കാല്‍നൂറ്റാണ്ടിനുമുമ്പുതന്നെ മതപരിവര്‍ത്തന സന്ദേശവുമായി അരലക്ഷത്തോളം കന്യാസ്ത്രീകളെയും പട്ടാളക്കാരെയും കടന്നല്‍ കൂടിളകിയ മാതിരി ഭാരതമൊട്ടാകെ വിന്യസിച്ച ഭയങ്കരന്മാരാണ് 1944 ല്‍ സ്ഥാപിക്കപ്പെട്ട ആ സംഘടന. അതുകൊണ്ട് സൂക്ഷിച്ചാല്‍ ഹിന്ദുക്കള്‍ക്കു കൊള്ളാം.

റോമന്‍ പ്രാപ്പിടിയന്മാര്‍ക്കു പുറമെ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് (കേരളത്തിലാദ്യമായി ഹിന്ദുദ്രോഹം തുടങ്ങുകയും ഇന്ന് വിഷസഞ്ചി വറ്റുകയും ചെയ്ത കൂട്ടര്‍), യാക്കോബായ (ദുര്യോധനന് ദുശ്ശാസനനെപ്പോലെ ഓര്‍ത്തഡോക്‌സിന്റെ സ്വന്തം അനുജന്‍), മാര്‍ത്തോമ്മാ (ഹിന്ദുക്കളെക്കൊണ്ട് തോമായെ അംഗീകരിപ്പിച്ചേ അടങ്ങൂ എന്ന വാശിക്കാര്‍), കല്‍ദായ, രക്ഷാസൈന്യം, പെന്തക്കോസ്ത് ഭ്രാന്തന്മാര്‍, ആംഗ്ലോ, കോണ്‍ഗ്രിഗേഷണല്‍, കപ്പൂച്ചിന്‍, മെത്തഡിസ്റ്റ്, ബാസല്‍മിഷന്‍, പ്രസ്ബിറ്റീരിയന്‍, സിഎസ്‌ഐ, ഡിസിപ്പിള്‍സ് ക്രൈസ്റ്റ്, ബ്രദറണ്‍, ലൂതറന്റെ ഒമ്പത് വിഭാഗങ്ങള്‍, ബാപ്റ്റിസ്റ്റിന്റെ പല വിഭാഗങ്ങള്‍, ആഞ്ഞൂര്‍-തൊഴിയൂര്‍, മാര്‍ത്തോമാസുറിയാനി ഇവയ്‌ക്കെല്ലാംപുറമേ വിദേശപണം തട്ടിയെടുക്കാനായി തങ്കുപാസ്റ്ററെപ്പോലുള്ള ക്രിമിനലുകളുടെ മതപരിവര്‍ത്തന സംഘടനകള്‍, രാജ്യമാകമാനം വിവിധ വ്യക്തികളും വിദേശികളും രഹസ്യമായും പരസ്യമായും നടത്തുന്ന മിഷനുകള്‍-ഇങ്ങനെ ഹിന്ദുക്കളുടെ മുപ്പത്തിമുക്കോടി ദൈവങ്ങളേക്കാള്‍ കൂടുതലുള്ള സകല ഇന്ത്യന്‍ ക്രൈസ്തവ സഭകളുടേയും അംഗസംഖ്യ സത്യസന്ധമായി മൊത്തത്തില്‍ കണക്ക് കൂട്ടിയാല്‍ എത്ര വരും? ബോധം കെടേണ്ട! പല കോടികള്‍ കവിയുമെന്നുറപ്പാണ്.

അതവിടെ നില്‍ക്കട്ടെ! ഹിന്ദുക്കള്‍ 96.63 കോടിയുണ്ടെന്നാണ് സെന്‍സസില്‍. ആ 96.63 കോടിയിലും ക്രിസ്ത്യാനികള്‍ ഉള്‍പ്പെട്ടിട്ടില്ലേ? സെന്‍സസ് എടുക്കാന്‍ വരുന്നവനെന്താ അയല്‍പക്കത്ത് അന്വേഷിച്ചിട്ടാണോ കക്ഷത്തിലെ പുസ്തകത്തില്‍ ജാതി എഴുതിച്ചേര്‍ക്കുന്നത്? ബിജു എന്ന അവശക്രിസ്ത്യാനിയോട്; അല്ലെങ്കില്‍ മലയരയ ക്രിസ്ത്യാനിയോട് എന്യൂമറേറ്റര്‍ ജാതി ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം തീര്‍ച്ചയായും ‘ഹിന്ദു’ എന്നുതന്നെയായിരിക്കും. കാരണം, മതംമാറിയ കാര്യം എന്യൂമറേറ്ററെ അറിയിച്ചാല്‍ പട്ടികജാതി ആനുകൂല്യം നഷ്ടപ്പെടുമെന്നറിയാവുന്ന സൂത്രക്കാരനായ ബിജു താനിപ്പോള്‍ ദൈവരാജ്യത്തിന്റെ സന്തതിയാണെന്ന പരമാര്‍ത്ഥം ഒരിക്കലും പുറത്തുപറയില്ല. ഉദാഹരണത്തിന് കോട്ടയം മാഞ്ഞൂര്‍ വെളിയപ്പറമ്പില്‍ ജയദേവന്റെ ഭാര്യയും ലത്തീന്‍ കത്തോലിക്കാ വിശ്വാസിയുമായ കെ.യു.കുഞ്ഞുമോള്‍ താന്‍ ഹിന്ദുപുലയ ജാതിയില്‍പ്പെട്ടതാണെന്നു വാദിച്ച് പട്ടികജാതി ആനുകൂല്യങ്ങള്‍ തട്ടാന്‍ ശ്രമിച്ചതും ചില സമ്മര്‍ദ്ദങ്ങള്‍ മൂലം അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കിര്‍ത്താഡ്‌സ് മടിച്ചതുമായ വാര്‍ത്ത 2014 ഏപ്രില്‍ 26 ന് ‘മംഗളം’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത് ഓര്‍ക്കുക. കൂടാതെ കെ.ആര്‍.നാരായണന്‍, കെ.ജി.ബാലകൃഷ്ണന്‍, പി.കെ.ബിജു, കൊടിക്കുന്നില്‍ സുരേഷ്, അജിത് ജോഗി തുടങ്ങിയവര്‍ക്കെതിരെ ഉയര്‍ന്ന വിവാദം ശ്രദ്ധിക്കുക. അപ്പോള്‍ ഹിന്ദുക്കളുടെ 96.63 കോടിയിലും ക്രിസ്ത്യാനികള്‍ കടന്നുകൂടിയിട്ടുണ്ടെന്നു ചുരുക്കം.

(പാലക്കാട്ടെ തണ്ടാന്മാര്‍, തിരുവല്ലയിലെ മലയരന്മാരെന്നവകാശപ്പെടുന്നവര്‍ തുടങ്ങിയ ഹിന്ദുക്കളെ നിര്‍ദ്ദാക്ഷിണ്യം വേട്ടയാടുന്ന കിര്‍ത്താഡ്‌സ് അവശക്രിസ്ത്യാനിയുടെയും ആദിവാസി വ്യാജ ക്രിസ്ത്യാനിയുടേയും കാര്യം വരുമ്പോള്‍ ”ഉവ്വച്ചോ….” പറഞ്ഞുകളയും)

ഇനി കേരളത്തിലെ പുതിയ കണക്ക് നോക്കൂ. അതില്‍ മലപ്പുറമൊഴികെയുള്ള പതിമൂന്നു ജില്ലകളിലും ഹിന്ദുക്കളാണ് ഭൂരിപക്ഷം. അങ്ങനെ വരുമ്പോള്‍ സംസ്ഥാനത്തെ 140 നിയമസഭാ സീറ്റുകളില്‍ നൂറ്റിഇരുപത്തഞ്ചും നേടി ആറില്‍ അഞ്ചു ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരാനും ഒ.രാജഗോപാലിനോ വി.മുരളീധരനോ പി.എസ്.ശ്രീധരന്‍പിള്ളയ്‌ക്കോ ശോഭാസുരേന്ദ്രനോ കെ.സുരേന്ദ്രനോ അതുമല്ലെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കോ കേരളാ മുഖ്യമന്ത്രിയാകാനും എന്താണു പാട്? ഇടുക്കിയിലെ മുഴുവന്‍ സീറ്റും ബിജെപി തൂത്തുവാരണ്ടേ? തിരുവനന്തപുരവും തൃശൂരും പോലുള്ള  ക്ഷേത്രനഗരങ്ങളില്‍ നിന്ന് ആന്റണി രാജുവും വാഹിദും പി.സി.ചാക്കോയും ജയിക്കുമോ? ഹിന്ദുക്കളെ നാറ്റിക്കുന്ന ബാലകൃഷ്ണപിള്ളയെ പരണത്ത് വയ്‌ക്കാന്‍ കൊട്ടാരക്കരയിലെ ഹിന്ദുക്കള്‍ക്ക് വല്ല പാടുമുണ്ടോ?

അതുകൊണ്ട്, ഹിന്ദുക്കളുടെ രോഷം മുന്‍കൂട്ടി പഠിച്ച ആരൊക്കെയോ ചേര്‍ന്ന് ആര്‍ക്കൊക്കെയോ വേണ്ടി പോളീഷ് ചെയ്തു തയ്യാറാക്കിയ 2011 ലെ സെന്‍സസ് റിപ്പോര്‍ട്ട് തള്ളിക്കളയുക. ഹിന്ദുസംഘടനയുടെ പങ്കാളത്തിത്തോടെ പുതിയ ‘ഡോര്‍ റ്റു ഡോര്‍’ വാര്‍ഡുതല സെന്‍സസ് ആരംഭിക്കുക.

ഹിന്ദുക്കളും അറിയുക: സമാധാനിക്കാന്‍ നേരമായിട്ടില്ല. വിനാശത്തിന്റെ സുവിശേഷ പാതയിലേക്ക് നയിക്കാന്‍ കുരിശിന്റെ അന്ത്യപ്രലോഭനം നിങ്ങളുടെ പിന്നാലെ തന്നെയുണ്ട്. നിങ്ങളുടെ മക്കള്‍ക്കായി പുതിയ കുരിശുകള്‍ പണിയപ്പെടുന്നുമുണ്ട്.

സത്യത്തിന്റെ നിലവിളി

2011 ലെ സിഖ് ജനസംഖ്യ 2.08 കോടിയാണ്. 2001 ല്‍ നിന്ന് 0.2 ശതമാനം കുറവ്. ഹിന്ദുക്കളും 0.7 ശതമാനം കുറഞ്ഞു. മുസ്ലിങ്ങള്‍ 24.6 ശതമാനവും ക്രിസ്ത്യാനികള്‍ 15.5 ശതമാനവും കൂടുകയും ചെയ്തു. ഭാരതസ്വാതന്ത്ര്യത്തിനുവേണ്ടി സ്വന്തം അമ്മമാരുടെയും പെങ്ങന്മാരുടേയും മാനംവരെ ബലികഴിക്കപ്പെട്ടവര്‍ ദിനംപ്രതി തളരുമ്പോള്‍ രാജ്യത്തെ വെട്ടിമുറിച്ചവരും ബ്രിട്ടീഷുകാരന് വിടുപണി ചെയ്തവരും അനുനിമിഷം വളരുന്നു. കാതോര്‍ത്തു നോക്കൂ: നാലുകാലും നഷ്ടപ്പെട്ട ധര്‍മത്തിന്റെ നിലവിളി കര്‍ണപുടങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നില്ലേ?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.