കൊച്ചി: കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്നും കണ്‍സോളിഡേറ്റഡ് ജീവനക്കാരി ശ്രീകലയെ മര്‍ദ്ദിച്ച മനോജിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ബിഎംഎസ് ജില്ലാ ജോ: സെക്രട്ടറി കെ.എസ്.അനില്‍കുമാര്‍ ആവശ്യപ്പെട്ടു. അടിമാലി ലിറ്റില്‍ ത്രിവേണി സ്റ്റോര്‍ കണ്‍സോളിഡേറ്റഡ് ജീവനക്കാരന്‍ മനോജിനെ സിഐടിയു യൂണിയനും കണ്‍സ്യൂമര്‍ഫെഡ് എംഡി ഡോ.എസ്.രത്‌നകുമാറും സംരക്ഷിക്കുകയാണ്. വനിതാ ജീവനക്കാരിക്ക് മര്‍ദ്ദനമേറ്റിട്ടും ഇന്നലെ രാവിലെ 9 മണിക്കാണ് എംഡി അവരെ വിളിച്ചുവിവരങ്ങള്‍ ആരായുന്നത്. 218 കണ്‍സോളിഡേറ്റഡ് ജീവനക്കാരില്‍ 190 പേര്‍ സ്ത്രീകളാണ്. സ്ത്രീകള്‍ക്കു നേരെ പലപ്പോഴും അസഭ്യം പറച്ചിലും മാനസികപീഡനവും പതിവാണ്. അഴിമതിക്ക് ഐഎന്‍ടിയുസി, സിഐടിയു യൂണിയന്‍ നേതാക്കള്‍ കൂട്ടുനില്‍ക്കുകയാണെന്നും സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















