ചവറ: ചവറ ശങ്കരമംഗലം സ്‌കൂളില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് എബിവിപി നഗര്‍സമിതി കണ്‍വീനര്‍ എം.കൃഷ്ണപ്രിയ ആവശ്യപെട്ടു. രാഖി പൊട്ടിക്കുന്നതും കൊടിതോരണങ്ങള്‍ നശിപ്പിക്കുന്നതും എസ്എഫ്‌ഐയുടെ ആശയപാപ്പരത്വത്തിന് തെളിവാണ്. ഇത് ആവര്‍ത്തിക്കാനാണ് ശ്രമമെങ്കില്‍ ശക്തമായി പ്രതികരിക്കാന്‍ സംഘടന തയ്യാറാകുമെന്ന് മുന്നറിയിപ്പ് നല്‍കി.
















