കൊല്ലം: വീട്ടില്‍ സൂക്ഷിച്ചിരുന്ന 57 കുപ്പി മദ്യവുമായി ഓട്ടോ ഡ്രൈവറെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മരുത്തടി മുരിങ്ങക്കാമുക്ക് സ്വദേശി ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. 57 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 35 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മിഷണര്‍ പി.പ്രകാശിനു ല’ിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. അവധിദിവസങ്ങളില്‍ വിറ്റഴിയ്ക്കാനാണു മദ്യം സൂക്ഷിച്ചിരുന്നത്. ബിവറേജസില്‍ നിന്നും വാങ്ങുന്ന മദ്യം വിലകൂട്ടി വില്‍പ്പന നടത്തിവരികയായിരുന്നു. സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ബൈജു പി.ജെറോം, കൃഷ്ണകുമാര്‍, സജു എന്നിവരാണു മദ്യം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: