Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഫുട്‌ബോള്‍ പെരുമ വീണ്ടെടുത്ത് ഫാക്ട് ഫുട്‌ബോള്‍ അക്കാദമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 10:17 pm IST
inErnakulam

കളമശ്ശേരി: എഫ്എസിടിയുടെ ഫുട്‌ബോള്‍ പെരുമ എഫ്എഫ് അക്കാദമിയിലൂടെ വീണ്ടെടുക്കുന്നു. കേരള ഫുട്‌ബോളിന് അനവധി മഹാന്മാരായ സമ്മാനിച്ച എഫ്എസിടിയില്‍നിന്ന് ഒരുപറ്റം കുരുന്നുപ്രതിഭകളാണ് ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ എത്തിയിരിക്കുന്നത്. ഫാക്ട് ടീമിലെ മുന്‍ കളിക്കാരന്‍ കൂടിയായ വാള്‍ട്ടര്‍ ആന്റണിയാണ് എഫ്എഫ് അക്കാദമിയുടെ അമരത്ത്.

രണ്ട് വര്‍ഷം മുന്‍പാണ് ഫാക്ട് ഫുട്‌ബോള്‍ അക്കാദമിയുടെ ജനനം. 2013 ഏപ്രില്‍ 10 ന് കുട്ടികളെ ഫുട്‌ബോള്‍ പഠിപ്പിക്കാന്‍ രക്ഷിതാക്കളും വാള്‍ട്ടറും ചേര്‍ന്ന് നടത്തിയ ശ്രമമാണ് അക്കാദമിയായത്.

120 കുട്ടികളാണ് ഇപ്പോള്‍ അക്കാദമിയില്‍ പന്ത് തട്ടുന്നത്. ഫാക്ട് ഗ്രൗണ്ട് കമ്പനി സൗജന്യമായി വിട്ടു നല്‍കിയതും അക്കാദമിക്ക് നേട്ടമായി. ഇതിന്റെ പരിപാലനവും അക്കാദമി നേരിട്ടാണ്. കുട്ടികളുടെ രക്ഷിതാക്കള്‍ക്കിടയില്‍ നിന്ന് തെരെഞ്ഞെടുത്തവരുടെ കമ്മിറ്റിയാണ് ദൈനംദിന കാര്യങ്ങള്‍ നോക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ കോച്ചാണ് ഗോള്‍കീപ്പര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയത്. സ്വകാര്യ ഫുട്‌ബോള്‍ അക്കാദമികള്‍ ആയിരങ്ങളും പതിനായിരങ്ങളും വാങ്ങുമ്പോഴാണ് എഫ്എഫ് അക്കാദമിയില്‍ വളരെ തുച്ഛമായ ഫീസ് മാത്രമാണ് ഈടാക്കുന്നത്. എല്ലാദിവസവും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

വൈകുന്നേരം അഞ്ച് മണിയോടെയാണ് പരിശീലനം ആരംഭിക്കുന്നത്. വയസ്സിന്റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി കുട്ടികളെ തിരിച്ചാണ് പരിശീലനം. ഓരോ വിഭാഗത്തിനും വ്യത്യസ്ത ദിവസങ്ങളില്‍ ബാച്ചുകളായാണ് പരിശീലനം.

പ്രമോദ്കുമാര്‍, ഗിരീഷ്‌കുമാര്‍, പോള്‍.പി. തോമസ്, സുമോദ് സുഗില്‍ എന്നിവരാണ് പരിശീലകര്‍. ഗോള്‍കീപ്പര്‍മാര്‍ക്ക് പ്രത്യേക പരിശീലനത്തിന് സുബീഷും ഉണ്ട്. ഡ്രിബ്ലിങ്, പാസ്സിങ് എന്നിങ്ങനെ പരിശീലനം നല്‍കുന്നു. ബേസിക് ഫുട്‌ബോള്‍ മുതല്‍ തന്ത്രങ്ങള്‍വരെ പഠിപ്പിക്കും. ഗോള്‍കീപ്പര്‍മാര്‍ക്ക് ലാഡര്‍, ഹര്‍ഡില്‍സ് പരിശീലനവും ഉണ്ട്.

ചുരുങ്ങിയ കാലംകൊണ്ട് വലിയ നേട്ടങ്ങളാണ് അക്കാദമി നേടിയത്. കഴിഞ്ഞ വര്‍ഷം ഏലൂരില്‍ നടന്ന് കേരളോത്സവം ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിലെ 24 ടീമുകളെ തറപറ്റിച്ച് ചാമ്പ്യന്‍മാരായത് അക്കാദമിയുടെ നേട്ടങ്ങളില്‍ ചിലതുമാത്രം. വടക്കാഞ്ചേരി ഓള്‍ കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, തേവര സേക്രട്ട്ഹാര്‍ട്ടില്‍ നടന്ന ഓള്‍കേരള ടൂര്‍ണമെന്റ് എന്നിവയില്‍ അണ്ടര്‍ 12 വിഭാഗത്തില്‍ കപ്പ് നേടി. ഫാക്ട് സ്‌പോര്‍ട്‌സ് അസോസിയേഷനിലൂടെ 62 കുട്ടികള്‍ക്ക് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ റെജിസ്‌ട്രേഷനും അക്കാദമി നേടിക്കൊടുത്തു. കഴിഞ്ഞ നവംബറില്‍ കേരളത്തിലെ മറ്റ് ക്ലബ്ബുകളെ ഏലൂരില്‍ കൊണ്ടുവന്ന് ടൂര്‍ണമെന്റ് നടത്തി.

ഭീമമായ ചെലവാണ് അക്കാദമിയുടെ പ്രശ്‌നം. കുട്ടികളില്‍ നിന്ന് 200 രൂപയാണ് മാസം ഫീസ് ആയി വാങ്ങുന്നത്. അത് കുട്ടികളുടെ കളിക്കോപ്പുകള്‍ വാങ്ങാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്.

ടൂര്‍ണമെന്റുകള്‍ക്ക് കൊണ്ടുപോകുമ്പോഴും മറ്റും കുട്ടികള്‍ക്ക് വേണ്ടി പണം ചെലവാക്കുന്നതും രക്ഷിതാക്കളും പരിശീലകരും കൈയ്യില്‍ നിന്ന് എടുത്താണ്. കുട്ടികള്‍ക്കായി ഫാക്ടിന്റെ ക്വാര്‍ട്ടേഴ്‌സ് ഫിറ്റനസ് റൂം ആക്കി മാറ്റാന്‍ ഇവര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. സ്റ്റാമിന വര്‍ദ്ധിപ്പിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങി നന്നായി കളിക്കാന്‍ നല്ല ആരോഗ്യം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ ആണ് പദ്ധതി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.