Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കളക്ടര്‍ നേതൃത്വം നല്‍കുന്ന എന്റെ കൊല്ലം പദ്ധതി വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 10:53 am IST
in Kollam

കൊല്ലം: ജനകീയ പങ്കാളിത്തത്തോടെ പൗരബോധവും ക്ഷേമവും ലക്ഷ്യമിടുന്ന’എന്റെ കൊല്ലം’പദ്ധതിയുടെ ആശയരൂപീകരണത്തിനായി ജില്ലാ കളക്ടര്‍ എ.ഷൈനാമോളുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

ജില്ലയുടെ മുഖഛായതന്നെ മാറ്റിയെടുക്കുന്ന പദ്ധതിയില്‍ വിവിധ വകുപ്പുകള്‍ ചെയ്ത് തീര്‍ക്കേണ്ട പ്രവൃത്തികളെക്കുറിച്ചും നിര്‍വഹണത്തെ സംബന്ധിച്ചും വിശദമായ റിപ്പോര്‍ട്ടും കളക്ടര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി ക്രോഡീകരിച്ച് പദ്ധതി വിപുലപ്പെടുത്തും. പരിസര ശുചിത്വം, ആരോഗ്യപരിരക്ഷ, സാംസ്‌കാരിക അവബോധം തുടങ്ങി സമഗ്രമായ ഉന്നമനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ആദ്യപടിയായി കളക്‌ട്രേറ്റ് പരിസരം ശുചിയാക്കും. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് വിമുക്ത കളക്‌ട്രേറ്റായി കൊല്ലം കളക്‌ട്രേറ്റിനെ മാറ്റും. കളക്‌ട്രേറ്റ് വരാന്തയില്‍ കെട്ടിക്കിടക്കുന്ന സാധനങ്ങള്‍ ലേലം ചെയ്ത് മാറ്റും. കളക്‌ട്രേറ്റ് പരിസരത്തുള്ള ചപ്പുചവറുകള്‍ നീക്കം ചെയ്യുകയും അവ കൊണ്ടിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. മാലിന്യം നിക്ഷേപിക്കാന്‍ ശുചിത്വമിഷന്‍ നല്‍കുന്ന പ്രത്യേക വേസ്റ്റ് ബിന്നുകള്‍ ഉപയോഗപ്പെടുത്തണം.

ആവശ്യമില്ലാത്ത ഫയലുകള്‍, ഇ-വേയ്സ്റ്റുകള്‍ എന്നിവ നീക്കം ചെയ്യും. അവരവരുടെ ഓഫീസുകള്‍ വൃത്തിയായി പരിപാലിക്കാന്‍ അതത് ഓഫീസര്‍മാരെ ചുമതലപ്പെടുത്തും. ജില്ലയിലെ ജലാശയങ്ങള്‍ മാലിന്യമുക്തമാക്കാന്‍ നെഹ്‌റു യുവകേന്ദ്രയുമായി ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കും. ജില്ലയിലെ മറ്റ് യുവജന സംഘടനകള്‍, ക്ലബുകള്‍ എന്നിവയുടെയും സഹകരണം ഉറപ്പുവരുത്തും.

നഗരത്തിലെ തട്ടുകടകളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന ശക്തമാക്കും. നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുകളെ തരംതിരിക്കും. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം, വില എന്നിവ കൃത്യമായി തിട്ടപ്പെടുത്തും. ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഹെല്‍ത്ത് കാര്‍ഡ് നല്‍കും.

കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് പഞ്ചായത്ത് തലത്തില്‍ കര്‍മസേന രൂപീകരിക്കും. ബോധവത്കരണം, സാംസ്‌കാരിക ഉന്നമനം എന്നിവ കര്‍മ്മസേനയിലൂടെ സാധ്യമാക്കുമെന്നും കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ എഡിഎം എം.എ.റഹിം, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അനു എസ് നായര്‍, വിവിധ വകുപ്പ്തല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടറുടെ എന്റെ കൊല്ലം പദ്ധതിയില്‍ പൊതുജനങ്ങള്‍ക്കും ഭാഗമാവാം. പദ്ധതി സംബന്ധിച്ച് നടപ്പിലാക്കേണ്ട നിര്‍ദേശങ്ങള്‍, ആശയങ്ങള്‍ എന്നിവ ലിലേസീഹഹമാ2015@ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ അയക്കാവുന്നതാണ്. അയക്കുന്നവര്‍ അവരുടെ പേരും വ്യക്തമായ വിലാസവും ബന്ധപ്പെടേണ്ട നമ്പരും രേഖപ്പെടുത്തണം. കളക്ടര്‍ ഇവ പരിശോധിച്ച് നടപടി സ്വീകരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.