കോഴിക്കോട്: വാണി മേല്‍ പഞ്ചായത്ത് വക വാഹ നങ്ങളിലെ നിയമലംഘന നടപടികള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടി. വാഹനങ്ങളില്‍ നി ന്നും നിയമവിരുദ്ധ പച്ച ബോ ര്‍ഡ് ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പഞ്ചായ ത്തിന് രേഖാമൂലം നിര്‍ദ്ദേശം നല്‍കി.
മുസ്ലീംലീഗ് ഭരിക്കുന്ന പഞ്ചായത്തിന്റെ ഹരിതവല്‍ ക്കരണത്തെ പിന്തുണച്ച് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീറും രംഗത്ത് വന്നത് വിവാദമായിരുന്നു.
ഇത് സംബന്ധിച്ച് ജന്മഭൂമിയും ജനം ചാനലും വാര്‍ത്ത നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ബോര്‍ഡ് മാറ്റാന്‍ മോട്ടോര്‍ വാഹന വകുപ്പ് പഞ്ചായ ത്തിന് രേഖാമൂലം നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഒരാഴ്ച യ്‌ക്കകം ബോര്‍ഡ് മാറ്റണമെ ന്നാണ് പഞ്ചായ ത്തില്‍ നേരി ട്ടെത്തി ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍ കിയിരിക്കുന്നത്. സംഭവം പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ മുനീറിന്റെ ശ്രദ്ധയില്‍ പെടു ത്തിയപ്പോള്‍ മുസ്ലീം ലീഗ് ഭരിക്കുന്ന പഞ്ചായത്തിന്റെ നിയമലംഘന നടപടിയെ പിന്തുണക്കുകയാണ് മന്ത്രി ചെയ്തത്.
















