നാദാപുരം: വിദ്യാഭ്യാ സം, ചികിത്സ എന്നിവ കച്ചവടവല്‍ക്കരിച്ചതാണ് പുതിയ കാലത്ത് നാം കാണുന്നതെന്ന് എം.ടി. വാസുദേവന്‍ നായര്‍. ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്ക ണ്ടറി സ്‌കൂള്‍ കെടിടം ഉദ്ഘാടനം ചെയ്തു സംസാ രിക്കുകയായിരുന്നു അദ്ദേഹം. ആവേശവും പ്രതിബന്ധ തയും കൈമുതലാക്കിയാ യിരുന്നു മുന്‍കാലങ്ങളില്‍ വിദ്യഭ്യാസസ്ഥാപനങ്ങള്‍ നടത്തിയിരുന്നതെന്നും ഈ കാലഘട്ടത്തില്‍ ഈ നന്മ കുറഞ്ഞ് വരുന്നതായും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഇ.കെ. വിജയന്‍ എംഎല്‍എ അധ്യ ക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ദേവി, വൈസ് പ്രസിഡണ്ട് നെല്ലേരി ബാല ന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. സുജാത ടീച്ചര്‍, ഇ.വി. കല്യാണി, ബ്ലോക്ക് മെമ്പര്‍ മുഹമ്മദ്ബംഗ്ലത്ത്, പ്രിന്‍സിപ്പല്‍ പി. രാജ്കുമാര്‍, എന്നിവര്‍ സംസാരിച്ചു.
ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം
എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു
















