ആലുവ: നെടുമ്പാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാമ്പില്‍ തീര്‍ത്ഥാടകര്‍ക്ക് യാത്രാമംഗളം നേരുവാന്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിഅംഗം പി.കെ. കൃഷ്ണദാസ് എത്തി. മണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി, ജില്ലാ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, ജില്ലാ കമ്മറ്റിയംഗം ബാബു കരിയാട് എന്നിവര്‍ കൂടെയുണ്ടായിരുന്നു. ഹജ്ജ് കമ്മറ്റി ഭാരവാഹികള്‍ പി.കെ. കൃഷ്ണദാസിന് സ്വീകരണം നല്‍കി.
വരുംവര്‍ഷങ്ങളില്‍ കേരളത്തില്‍നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ചെയ്തുകൊടുക്കുമെന്ന് ഹജ്ജ് കമ്മറ്റിക്ക് അദ്ദേഹം ഉറപ്പുനല്‍കി.
















