നാദാപുരം:സീനിയര്‍ വിദ്യാര്‍ഥി കളുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ വിദ്യാര്‍ഥി യെകോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഒന്നാം വര്‍ഷ ബീകോം വിദ്യാര്‍ഥിയും പുളിയാവ് സ്വദേശി മരുന്നോളി അനസി (20)നെയാണ് തലക്കേറ്റ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . .ഇന്നലെ കോളേജില്‍ വരുന്ന വഴിയേ പത്തോളം വിദ്യാര്‍ഥികള്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.നെഞ്ചിലും തലയ്‌ക്കും ഇടിയേറ്റ തിനെ തുടര്‍ന്നു അബോധാവസ്ഥയിലായ അനസിനെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഈ കോളേജില്‍ ജൂനിയര്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം പതിവായതിനെ തുടര്‍ന്ന് നാദാപുരം എസ ഐ യുടെ നേതൃത്വത്തില്‍ കര്‍മ സമിതി രൂപീകരിക്കുകയുംറാഗിംഗ് നിര്‍ ത്തലാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. നേരത്തെ ക്രൂരമായ റാഗിങ്ങിനു വിധേയനായ വിഷ്ണു പ്രസാദ് എന്ന വിദ്യാര്‍ഥി കോളേജില്‍ പഠനം നിര്‍ത്തി പോകേണ്ടി വന്നിരുന്നു.
















