Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ചാത്തമംഗലത്തിന്റെ കുടുംബശ്രീ വിജയഗാഥ; നേടിയത് 30 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 11:05 am IST
in Kozhikode

സ്വന്തം ലേഖകന്‍

ചാത്തമംഗലം: 429 അയല്‍ക്കൂട്ടങ്ങള്‍, പതിനാറര ഏക്കര്‍ സ്ഥലത്ത് ജൈവപച്ചക്കറികള്‍, പതിനഞ്ചര ലക്ഷം രൂപയുടെ ഓണക്കച്ചവടം, 514 പേര്‍ക്ക് തൊഴില്‍ കണ്ടെത്തി…. കുടുംബശ്രീ ചാത്തമംഗലം സിഡിഎസിന്റെ വിജയഗാഥയ്‌ക്ക് നിരവധി നൂതന സംരംഭങ്ങള്‍. ‘സുല്ല് ചൊല്ലാം ലഹരിയോട്’ എന്ന നാടകം മദ്യത്തിനെതിരെയുള്ള ഗ്രാമീണ ജനതയുടെ ആശയ ആവിഷ്‌കാരമാണ്. 32 വേദികളില്‍ കുടുംബശ്രീയുടെ ഈ നാടകം അരങ്ങേറി. അവസാനിക്കുന്നില്ല ചാത്തമംഗലം സിഡിഎസിന്റെ മുന്നേറ്റം. കുടുംബശ്രീയും ദൂരദര്‍ശനും സംയുക്തമായി സംഘടിപ്പിച്ച സോഷ്യല്‍ റിയാലിറ്റി ഷോയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സമ്മാനം നേടിയാണ് ചാത്തമംഗലത്തുകാര്‍ മുഖ്യമന്ത്രിയില്‍ നിന്നും ഇക്കഴിഞ്ഞ ബുധനാഴ്ച അവാര്‍ഡ് ഏറ്റുവാങ്ങിയത്. അവാര്‍ഡ് വി. സാബിറ, കെ. റീജ, പി. സുനിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ ഷാലു, പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. രാജഗോപാല്‍ എന്നിവര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 30 ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര തുക കുടുംബശ്രീയുടെ നവീന പദ്ധതികള്‍ക്കുവേണ്ടി വിനിയോഗിക്കുമെന്ന് വി. സാബിറ പറഞ്ഞു.

മുകളില്‍ നിന്നു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചട്ടപ്പടി പരിപാടികള്‍ നടത്തുകയായിരുന്നില്ല ഇവര്‍ ചെയ്തത്. കുടുംബശ്രീയെ വരിപ്പണം വാങ്ങി സൂക്ഷിച്ചുവെക്കുന്ന കൂട്ടുകച്ചവടവുമാക്കിയില്ല. തനത് പരിപാടികള്‍ ആവിഷ്‌കരിച്ച് ചാത്തമംഗലത്തിന്റെ ആവശ്യങ്ങള്‍ക്ക് പരിഹാരമാവുകയായിരുന്നു അവര്‍. കോളനികളിലും വീടുകളിലും മദ്യം വരുത്തിവയ്‌ക്കുന്ന ദുരന്തത്തിന് പരിഹാരം കാണണമെന്ന ആഗ്രഹത്തില്‍ നിന്നാണ് വിവിധ ബോധവല്‍ക്കരണ പരിപാടികളോടൊപ്പം തെരുവ് നാടകവും അരങ്ങേറിയത്. അടുക്കളകളില്‍ നിന്ന് 14 വീട്ടമ്മമാര്‍ അരങ്ങത്തേക്ക് വന്നു. രചനയും സംവിധാനവും മാവൂര്‍ വിജയനാണ് നിര്‍വഹിച്ചത്. ഓരോ വീടുകളിലേയും ദുരന്താനുഭവങ്ങള്‍ തന്നെയാണ് നാടകമായി പുറത്തുവന്നത്. അവര്‍ക്ക് അത് നാടകമായിരുന്നില്ല, ജീവിതം തന്നെയായിരുന്നു. ഷീന കെ.ടി, ലീല വി, ഷീന കെ.സി, പാര്‍വ്വതി പി, രേഖ മാധവന്‍, മിനി പി, ശാന്ത എം.കെ, കല്യാണി എ.കെ., അമ്മാളു ഐ, ശശികല, രുഗ്മിണി. വി, സുലോചന എന്നിവരാണ് അരങ്ങത്ത് ആടിയും പാടിയും ലഹരിക്കെതിരെയുള്ള നാടകാവതരണം നടത്തിയത്.

പഞ്ചായത്തിലെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുകയും അനുയോജ്യരായവരെ നിയോഗിക്കുകയും ചെയ്യുന്ന പദ്ധതിയും കുടുംബശ്രീ ആരംഭിച്ചു. 800 ആളുകളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തത്. 514 പേര്‍ക്ക് ഇതിനകം ജോലി നല്‍കാന്‍ കഴിഞ്ഞു. വനിതാ പോളിടെക്‌നിക്കിന്റെ പരിശീലനം ഇവിടെ നടക്കുന്നു. മാമ്പറ്റ ഡോണ്‍ബോസ്‌കോയുടെ ഓട്ടോമൊബൈല്‍ പരിശീലനത്തിലുള്ളത് 68 വിദ്യാര്‍ത്ഥികളാണ്.

പതിനാറര ഏക്കര്‍ സ്ഥലത്ത് ആരംഭിച്ച ജൈവപച്ചക്കറിയാണ് കുടുംബശ്രീയുടെ മറ്റൊരു നേട്ടം. കൃഷിക്കുള്ള ആദ്യാവസാന സഹായം കുടുംബശ്രീ നല്‍കി. 50 യൂണിറ്റുകളിലായി 250 പേരാണ് കൃഷിയില്‍ ഏര്‍പ്പെട്ടത്. പഞ്ചായത്ത് പ്ലാന്‍ഫണ്ടിന്റെ സഹായം കൂടിയായപ്പോള്‍ സ്വന്തമായൊരു വിപണനകേന്ദ്രമെന്ന സ്വപ്നം കൂടി സാക്ഷാത്കരിക്കപ്പെട്ടു. കട്ടാങ്ങലില്‍ പഞ്ചായത്ത് കെട്ടിട സമുച്ചയത്തില്‍ കുടുംബശ്രീക്ക് വിപണനകേന്ദ്രം തുടങ്ങിയതോടെ ഇടനിലക്കാരില്ലാതെ ഓണക്കിറ്റുകള്‍ വിതരണം ചെയ്ത് വിപണിയുടെ വിലക്കയറ്റത്തിന്റെ ദുരിതം പേറാതെ ഓണമാഘോഷിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞു. 500 രൂപയുടെ 1000 കിറ്റുകളാണ് വീടുകളില്‍ വിതരണം ചെയ്തത്. 65 കഴിഞ്ഞവരുടെ വയോജനസഭ അവരുടെ ആരോഗ്യകാര്യത്തിലടക്കം ശ്രദ്ധനല്‍കുന്നു. ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്‌കീമെന്ന പദ്ധതി ഗ്രാമീണജനതയുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നു. കൊള്ളലാഭമുണ്ടാക്കുന്ന ചിട്ടിക്കമ്പനികളില്‍ നിന്നും ചാത്തമംഗലത്തുകാര്‍ വിട്ടുനില്‍ക്കുന്നത് ഇതുകൊണ്ടാണ്. സിഡിഎസിന്റെ ചെയര്‍പേഴ്‌സണ്‍ വി. സാബിറ, കെ. ഫൗസിയ തുടങ്ങിയ 23 പേരുടെ നേതൃത്വത്തിലാണ് ചാത്തമംഗലത്ത് കുടുംബശ്രീ വിപ്ലവം രചിച്ചത്. എ.ബി. വാജ്‌പേയി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഈ കേന്ദ്രസഹായ പദ്ധതി കേരളത്തിന്റെ ഗ്രാമീണമേഖലയില്‍ വരുത്തിയ മാറ്റം വലുതാണ്. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ. രാജഗോപാല്‍ കുടുംബശ്രീയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹായവുമായി രംഗത്തുണ്ട്.

‘ഇനി ഞങ്ങള്‍ പറയാം’ എന്ന ദൂരദര്‍ശന്‍ സോഷ്യല്‍ റിയാലിറ്റി ഷോയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സമ്മാനം നേടിയ ചാത്തമംഗലം സിഡിഎസിനുള്ള അവാര്‍ഡ് വി. സാബിറ, കെ. റീജ, പി. സുനിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ ഷാലു, പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. രാജഗോപാല്‍ എന്നിവര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

India

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

Kerala

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

India

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

Kerala

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.